Advertisment

ദുബൈയിൽ സയ്യിദ് ശിഹാബ് ഇൻറർനാഷണൽ സമ്മിറ്റ് വെള്ളിയാഴ്ച

New Update

ദുബൈ: മതസൗഹാർദ്ദത്തിന്റെ സന്ദേശവാഹകനും, ജനപക്ഷ രാഷ്ട്രീയത്തിന്റെ അമരക്കാരനുമായിരുന്ന മർഹൂ: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ദർശനങ്ങളും, വീക്ഷണങ്ങളും അന്താരാഷ്ട്ര സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. തുടക്കം കുറിച്ച സയ്യിദ് ശിഹാബ് ഇൻറർനാഷണൽ സമ്മിറ്റിന്റെ നാലാമത് എഡിഷൻ ഫെബ്രു: 7 ന് വെള്ളി വൈകു: 6.30ന് മംസാർ കൾച്ചറൽ & സൈൻറിഫിക് അസ്സോസിയേഷൻ ഹാളിൽ നടത്തപ്പെടുന്നു.

Advertisment

publive-image

സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, ഡോ: സബ്റീന ലെ അഡ്വ: ഹാരിസ് ബീരാൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

കഴിഞ്ഞ തവണ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം നിർവഹിച്ച , മുജീബ് ജൈഹൂന്റെ ശിഹാബ് തങ്ങളെ കുറിച്ചുള്ള SLOGANS OF THE SAGE എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പ് ഇറ്റാലിയൻ ഭാഷയിൽ ചടങ്ങിൽ പ്രകാശിതമാകും.

പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരിയും ചിന്തകയും സാംസകാരിക പ്രവർത്തയും ആയ ഡോ: സബ്രീന ലെയാണ് വിവർത്തക. ഇറ്റാലിയൻ പതിപ്പിന്റെ പേര് GLI AFORISMI DI SAGGEZZA എന്നാണു്.

നാലാം സമ്മിറ്റ് എഡിഷൻ പദ്ധതിയായ അൽനൂർ ന്റെ ഭാഗമായി,പ്രശസ്ത വിവർത്തകൻ അബ്ദുള്ള യൂസഫലി തയ്യാറാക്കിയ പരിശുദ്ധ ഖുർആൻ ഇംഗ്ലീഷ് ഭാഷാ പതിപ്പ് ,ഡോ: സബ്രീന ലീ രണ്ട് ഭാഗങ്ങളായി ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത പതിപ്പിന്റെ സമർപ്പണവും ചടങ്ങിന്റെ ഭാഗമായി നടക്കും.

അൽ നൂർ പദ്ധതിയിലൂടെ ഇറ്റാലിയൻ ഭാഷയിലെ 500 ഖുർആൻ പരിഭാഷ റോമിലെ തവസ്സുൽ ഇൻറർനാഷണൽ സെൻറർ ഫോർ പബ്ലിഷിംഗ് മുഖേന ഇറ്റാലിയൻ വായനാസമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യൻ സമൂഹത്തിന്റെ ഭരണഘടനാ സംരക്ഷണ യ്നത്തിനായി പരമോന്നത നീതിപീഠത്തിന് മുന്നിൽ നിയമ പോരാട്ടം നടത്തുന്ന അഡ്വ: ഹാരിസ് ബീരാനാണ് ഇത്തവണ സയ്യിദ് ശിഹാബ് പേഴ്സണാലിറ്റി പുരസ്കാരം സമ്മാനിക്കുന്നത്.

publive-image

നഷീദ് ഗ്രൂപ്പ് അംഗങ്ങളായ സിദ്ധീഖ് അലി ശിഹാബ്, സയ്യിദ് തൻവീർ, മുസവ്വിർ ജൈഹൂൻ, ഹംദാൻ സുൽത്താൻ എന്നിവർ അനുസ്മരണ ഗാനങ്ങളുടെ ഇശലുകളുമായി വേദിയിൽ എത്തും.

കെ.എം.സി.സി. നേതാക്കളും, പൗരപ്രമുഖരും, സാംസ്കാരിക രംഗത്തെ പ്രഗൽഭരും ചടങ്ങിൽ സംബന്ധിക്കും.

ഓരോ സമ്മിറ്റുകളും നിറപ്പകിട്ടോടെയുള്ള വൈവിധ്യമാർന്ന അടയാളപ്പെടുത്തലുകളുമായാണ് കടന്നു പോയത്.

സയ്യിദ് ശിഹാബ് കുടിനീർ പദ്ധതി,അക്ഷരക്കൂട്ടു പദ്ധതി,ത്രയ ഭാഷ ചരിത്ര ഗ്രന്ഥങ്ങൾ എന്നിവ അവയിൽ ചിലതു മാത്രമാണ്.

സംശുദ്ധ രാഷ്ടീയത്തിന്റെ എക്കാലത്തെയും പ്രതീകമായ തങ്ങളുടെ സ്മരണവേദികൾ അസാധാരണ ഊർജവും പ്രചോദനവുമാണ് സൃഷ്ടിച്ചു വരുന്നത്.

Advertisment