Advertisment

ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഷാർജ കമ്മിറ്റി രൂപീകരിച്ചു

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ഷാർജ: ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഷാർജ കമ്മിറ്റി രൂപീകരിച്ചു. 19 ,7 ,2019 ന് ഷാർജയിൽ വെച്ച് നടന്ന പ്രസ്തുത മീറ്റിംഗിൽ യുഎഇ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽമജീദ് പാടൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വക്കേറ്റ് ഫരീദ് സാഹിബ് സ്വാഗതം പറഞ്ഞു.

Advertisment

publive-image

യുഎഇ രക്ഷാധികാരി മഹ്റൂഫ് സാഹിബ്, യുഎഇ സെൻട്രൽ കമ്മിറ്റി ട്രഷറർ സക്കരിയ സാഹിബ് പ്രവാസികൾക്ക് കുടുംബ ബജറ്റ് പരിമിതപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ നൽകി. സംഘടനയുടെ അനിവാര്യതയും അതുമായി ബന്ധപ്പെട്ട പ്രവാസികൾക്കുള്ള ഗുണങ്ങളും അധ്യക്ഷൻ അബ്ദുൽ മജീദ് പാടുർ അവതരിപ്പിച്ചു.

യു എ ഇ യിൽ ഉള്ള പ്രവാസി സഹോദരങ്ങൾക്ക് യുഎഇയുടെ ലീഗൽ കാര്യങ്ങളുമായി ബന്ധപ്പെട്ട്മുന്നോട്ടു പോകേണ്ട കാര്യങ്ങളെക്കുറിച്ച് യുഎഇ സെൻട്രൽ കമ്മിറ്റി ലീഗൽ സെൽ കൺവീനറും സെക്രട്ടറിയുമായ അഡ്വക്കേറ്റ് ഫരീദ് സാഹിബ് ക്ലാസ് നടത്തി.

publive-image

ഷാർജ പ്രവിശ്യാ പ്രസിഡൻറായി അബ്ദുൽ മജീദ് കെ പി, ജനറൽ സെക്രട്ടറിയായി ഷാനവാസ് കൊല്ലം, ട്രഷറർ മൊയ്തീൻകുട്ടി കണ്ണൂർ, വൈസ് പ്രസിഡണ്ട് മാരായി ബേബിച്ചൻ, ഫൈസൽ എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി ആയി ബിന്ദു, അൻവർ സാദത്ത് എന്നിവരെയും രക്ഷാധികാരിയായി ജമാൽ ചങ്ങരംകുളം

എന്നിവരെയും 13 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

പ്രസിഡണ്ടായി തിരഞ്ഞെടുത്ത അബ്ദുൽമജീദ് കെ പി ആശംസ പ്രസംഗം നടത്തി. എല്ലാ മാസവും എക്സിക്യൂട്ടീവ് കൂടുവാൻ തീരുമാനിച്ചു.

Advertisment