Advertisment

കാർഗിൽ യുഎഇ പ്രീമിയർ 2020 സീസൺ -2 ജനുവരി 3ന്

author-image
അബ്ദുള്ള ആളൂര്‍
Updated On
New Update

യുഎഇ:   കാർഗിൽ ക്ലബ് യു എ ഇ ഘടകം സംഘടിപ്പിക്കുന്ന കാർഗിൽ യുഎഇ പ്രീമിയർ 2020 സീസൺ -2 ജനുവരി 3ന് നടത്താൻ തീരുമാനിച്ചു. കാർഗിൽ ക്ലബ് രൂപീകൃതമായത് മുതൽ ഇന്ന് വരെ സ്തുതിയർഹമായ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ്.

Advertisment

കാർഗിലിൽ പാകിതിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ക്ലബ് ആണെങ്കിലും പിന്നീടങ്ങോട്ട് കാർഗിൽ ഒരാവേശമായി മാറുകയായിരുന്നു. മുളിയാർ പഞ്ചായത്തിലെ ചരിത്രത്തിൽ തന്നെ കലാകായിക രംഗത് ഒരത്ഭുതം സൃഷ്ട്ടിച്ചു മുന്നേറുകയായിരുന്നു.

publive-image

കാർഗിൽ ക്ലബിന്റെ ഇരുപതാം വാര്ഷികത്തോടനുബന്ധിച് കാർഗിലിലെ യു എ ഇ നിവാസികൾ പ്രൗഢഗംഭീരമായ ക്രിക്കറ്റ് മാമാങ്കമാണ് കഴിഞ്ഞ വർഷം സംഘടിപ്പിച്ചത്, വെറും കളി എന്നതിലുപരി അയൽനാടുകളുമായുള്ള ബന്ധം ദൃഢമാക്കാനും അതിലൂടെ നാട്ടിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി നില കൊള്ളാനും കാർഗിൽ യു എ ഇ ഘടകത്തിന് സാധിച്ചിട്ടുണ്ട്.

പ്രഥമ പ്രീമിയർ ലീഗിന്റെ ഊർജം ഉൾക്കൊണ്ട് സീസൺ-2 വളരെ വിപുലമായ രീതിയിൽ യു എ ഇ യുടെ തലസ്ഥാന നഗരിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. യു എ ഇ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമാകമായി വിവിധ പരിപാടികൾ കാർഗിൽ യു എ ഇ ആസുത്രണം ചെയ്തിട്ടുണ്ട്. അതിലൂടെ നാട്ടിലെ സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബത്തിലെ വിദ്യാർത്ഥികളുടെ പഠന ചിലവ് വഹിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണയിലാണ്.

നാല് ടീമുകളായാണ് കാർഗിൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് നടത്താൻ തീരുമാനിച്ചിട്ടിക്കുന്നത് ഫാറൂഖ് മുഗു, ഷാഹിൻ, സഹദ് കാർഗിൽ, ഇർഫാദ് അബ്ദുല്ല എന്നിവരെയാണ് നായകന്മാരായി തിരഞ്ഞെടുത്തിരിക്കുന്നത്.

കളിക്കളത്തിൽ കളിയുടെ പതിനെട്ടടവും പയറ്റി പരിചയമുള്ളവരാണ് നാല് നായകന്മാരും അത് കൊണ്ട് തന്നെ കളി മൈതാനത്ത് ഓരോ കളികളും വെറും വാശിയും നിറഞ്ഞതായിരിക്കുമെന്നതിൽ സംശയമില്ല. അൻപതോളം താരങ്ങൾ അണിനിരക്കുന്ന ഒരു വമ്പൻ മാമാങ്കമാക്കി മാറ്റുക എന്നതാണ് സംഘാടക സമിതിയുടെ ലക്ഷ്യം.

Advertisment