Advertisment

പോരാട്ടങ്ങളുടെ കനൽവഴികൾക്ക് കരുത്തു പകർന്ന ഉണർത്തുപാട്ടാണ് മാപ്പിളപ്പാട്ട്: പി കെ അബ്ദുറബ്ബ് എം എൽ എ

New Update

ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സാമ്രാജ്യത്വത്തിന് എതിരെയുള്ള പോരാട്ടങ്ങളുടെ കനൽവഴികൾക്ക് കരുത്തു പകർന്ന ഉണർത്തുപാട്ടാണ് മാപ്പിളപ്പാട്ടെന്ന് പി കെ അബ്ദുറബ്ബ് എംഎൽഎ.

Advertisment

പൂർവ്വ സൂരികളായ മാപ്പിളപ്പാട്ട് കവികളുടെ തുലികയിൽ നിന്ന് ഉയിർത്ത ആവേശോജ്വലമായ ഗാനങ്ങൾ - നാടിന് വേണ്ടിയുള്ള സമരത്തിൽ അണിനിരന്ന വലിയ ഒരു ജന വിഭാഗത്തിന് ആവേശം പകർന്നിരുന്നു.

publive-image

അത് കൊണ്ടാണ് ബ്രിട്ടീഷ് ഭരണകൂടം പലപ്പോഴും ഈ പാട്ട് ശാഖയിലെ നിരവധി പടപ്പാടുകളും കണ്ടുകെട്ടിയതും നിരോധിച്ചിരുന്നതും. കഴിഞ്ഞ ദിവസം ദുബൈ കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാപ്പിളപ്പെരുമ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു പി കെ അബ്ദുറബ്ബ് എംഎൽഎ.

സർഗാത്മകയെ നാടിന്റെ മേചനത്തിന് ഉപയോഗപ്പെടുത്തിയ ദേശമാണ് ഏറനാടും വള്ളുവനാടും. ഈ പോരാട്ടങ്ങളുടെ വലിയ ഏകോപനം നടന്ന ഭൂമികയാണ് തിരൂരങ്ങാടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും, സാമൂഹ്യ പശ്ചാത്തലവും തിരൂരങ്ങാടിക്കും പരിസരപ്രദേശങ്ങൾക്കുമുണ്ട്.

മമ്പുറം തങ്ങളെ പോലെയുള്ള ധീര ദേശാഭിമാനികളുടെ നേതൃത്വംപാടവും, മനുഷ്യ-സ്നേഹവും, മതസൗഹാർദ്ദവും കൊണ്ട് അടയാളപ്പെടുത്തിയ നാടാണ് ഇത്. ഇവിടെ ജീവൻ കൊണ്ട പല സർഗാത്മകതയും മാപ്പിള കലാസാഹിത്യത്തിൽ ഇന്നും പ്രശോഭിച്ചു നിൽക്കുന്നവയാണെന്ന് പി കെ അബ്ദുറബ്ബ് എം എൽ എ അഭിപ്രായപ്പെട്ടു.

മാപ്പിള പൈതൃക- കലകളെയും മാപ്പിള സാഹിത്യ ശാഖയും പ്രവാസ ലോകത്ത്‌ സജീവമാക്കി നിലനിർത്താൻ ലക്ഷ്യവെച്ചായിരുന്നു ദുബൈ കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി

"മാപ്പിളപ്പെരുമ -ഒരു ജനതയുടെ ആത്മാവിഷ്ക്കാരം" എന്ന പേരിൽ പ്രത്യേക ചടങ്ങ് ഒരുക്കിയത്.

യുഎഇ കെ എം സി സി പ്രസിഡന്റ് പുത്തൂർ റഹ്‌മാൻ പരിപാടി ഉൽഘാടനം ചെയ്തു. പി കെ അൻവർ നഹ മാപ്പിള പ്പെരുമയുടെ ഉദ്ദേശ - ലക്ഷ്യങ്ങൾ വിശദീകരിച്ചു കൊണ്ട് ആമുഖ പ്രഭാഷണവും നടത്തി.

പരിപാടിയിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഷീർ മണ്ണിൽതൊടി പാലത്തിങ്ങൽ, ഡോ: വി കെ ലത്തീഫ് ഹാജി പുതുപ്പറമ്പ്, ഡോ: അലവി കുഞ്ഞു പന്തക്കൻ, ഇബ്രാഹിം കാരക്കാട്, എന്നിവരെ യഥാക്രമം എം കെ ഹാജി, കെ അവുക്കാദർ കുട്ടി നഹ, സി പി കുഞ്ഞാലിക്കുട്ടി കേയി, എ വി മുഹമ്മദ് എന്നിവരുടെ പേരിലുള്ള പുരസ്‌കാരം- നൽകി ആദരിച്ചു.

അക്ബർ ചെറുമുക്ക്, മുഹമ്മദലി ചുള്ളിപ്പാറ, മുഹമ്മദലി പുതുപറമ്പ്, അസീസ്‌ മണമ്മൽ,മുജീബ് ചുള്ളിപ്പാറ എന്നിവർക്ക് ചടങ്ങ് സ്നേഹാദരവ് നൽകി. മണ്ഡലം കമ്മിറ്റി ഏപ്രിൽ മാസം സംഘടിപ്പിക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും ഇതിനോട് അനുബന്ധിച്ച് നടന്നു.

അഷ്റഫ് കോക്കൂർ ദാസൻ നൽകി കൊണ്ടാണ് ലോഗോ പ്രകാശനം ചെയ്തത്. പി കെ അബ്ദുറബ്ബ് എം എൽ എ തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ വിവിധ വികസനങ്ങളുടെ പത്രിക എ പി എം അബ്ദുൽ ഖാദർ കേയി അദ്ദേഹത്തിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.

കറാമ സെന്ററിലെ കൻവെൻഷൻ ഹാളിൽ നടന്ന പരിപാടിയിൽ - മണ്ഡലം പ്രസിഡന്റ് ടി പി സൈതലവി അധ്യക്ഷത വഹിച്ചു.

ദുബൈ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, അഷറഫ് കോക്കൂർ, കെ പി എ സലാം,അബ്ദുൽ ഖാദർ അരിപ്ര,യാഹുമോൻ ചെമുക്കൻ,പി വി നാസർ ഷുക്കൂർ എറണാകുളം,ആർ ഷുക്കൂർ, അഡ്വ:ആഷിഖ് എന്നിവർ ആശംസകൾ നേർന്നു.റഹമത്തുള്ള തിരൂരങ്ങാടി സ്വാഗതവും ,ടി അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.

മാപ്പിളപ്പാട്ട് ശാഖയിലെ വൈവിധ്യമാർന്ന ഇശലുകളുടെ അവതരണങ്ങളും, മാപ്പിള കലാ പ്രദർശനവും മാപ്പിളപ്പെരുമ 2020-യെ ഏറെ ശ്രദ്ധേയമാക്കി.

Advertisment