Advertisment

പൗരത്വ പ്രമേയം: ഭാരതത്തെ പുന: പ്രതിഷ്ഠിക്കാൻ - പി കെ അൻവർ നഹ

New Update

പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ സംയുക്ത പ്രമേയം പാസാക്കി. ഒരാൾ പുറം തിരിഞ്ഞു. ഒരു സംസ്ഥാനത്തെ ജനത മുഴുവൻ, കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിന്റെ കാരണം ഇന്ത്യൻ പൗരൻമാർക്ക് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ല - പി കെ അൻവർ നഹ.

Advertisment

publive-image

ഇക്കാര്യത്തിൽ ജനഹിതം മനസിലാക്കി അവസരത്തിനൊത്ത് ഉയർന്ന് ഉന്നത ജനാധിപത്യ മാതൃക കാട്ടിയ കേരള നിയമസഭയെ അഭിനന്ദിക്കുന്നു.

ജനങ്ങളെ മതത്തിന്റേയും വംശത്തിന്റേയും ദേശത്തിന്റേയും പേരിൽ ഭിന്നിപ്പിച്ച്, കലാപവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ ശ്രമത്തിനെതിരെയുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടങ്ങൾക്ക് കരുത്താകാൻ ഈ നിയമസഭാ പ്രമേയം ഉപകരിക്കുമെന്നത് തീർച്ചയാണ്.

സ്നേഹത്തിനും സമാധാനത്തിനും ചെവികൊടുക്കാത്ത, പ്രതിപക്ഷ ശബ്ദത്തെ പരിഗണിക്കാത്ത, ഇന്ത്യൻ വൈവിധ്യത്തെ അംഗീകരിക്കാത്ത, വെള്ളരിക്കാപ്പട്ടണമായി ഇന്ത്യ മാറിയിട്ടുണ്ട്.

ഉജ്വലമായ സമര പോരാട്ടങ്ങളിലൂടെ മാത്രമേ പഴയ ഇന്ത്യയിലേക്ക് നമുക്ക് എത്താൻ കഴിയൂ.

ഇന്ത്യയെ വീണ്ടെടുക്കാനുള്ള യജ്ഞം എല്ലാവരുടേതുമാണ്‌.ത്രിവർണ്ണ പതാക ആ ഒരു കൊടി മാത്രം മുന്നിൽ നിന്ന് നയിക്കും. ജീവനും ജീവിതവും കൊടുത്തവർ, അവരുടെ പിന്മുറക്കാർ ഇ രാജ്യം സംരക്ഷിക്കുക തന്നെ ചെയ്യും.

അല്ലാമ ഇക്ബാലിന്റെ വരികൾ കടമെടുത്താൽ, മനോഹരമായ ഭാരതപ്പൂവാടിയിൽ നറു സൂനങ്ങളായി നമുക്ക് വിടരാം., പ്രഭ പരത്താം - പി കെ അൻവർ നഹ പറഞ്ഞു.

Advertisment