Advertisment

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഷാർജയിൽ

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ഷാർജ:  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഷാർജയിൽ പ്രഭാഷണം നടത്തുന്നു. ഫെബ്രുവരി 7 വ്യാഴാഴ്ച രാത്രി 8 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഷാർജ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയാണ് സംഘടിപ്പിക്കുന്നത്.

Advertisment

publive-image

ആയിരത്തോളം പേർക്ക് പ്രഭാഷണം ശ്രവിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് പ്രഭാഷണ നഗരിയിൽ ഒരുക്കുക. വൻ വിജയമായ യുവജന യാത്രക് ശേഷം ജാഥാ ഉപ നായകൻ കൂടിയായ പി.കെ ഫിറോസ് പങ്കെടുക്കുന്ന യു.എ.ഇയിലെ ആദ്യ പൊതു സമ്മേളനം എന്ന പ്രത്യേകതയും വ്യാഴാഴ്ച രാത്രി 8 മണിക്ക് ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിക്കുണ്ട്.

പരിപാടി വിജയിപ്പിക്കുന്നതിന് വിവിധ ജില്ലാ മണ്ഡലം കമ്മിറ്റികളുടെ നേതുത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

Advertisment