Advertisment

ഷാർജ ഭരണാധികാരിയുമായി ജൈഹൂൻ കൂടിക്കാഴ്ച നടത്തി

New Update

ഷാർജ:  ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഇൻഡോ-ആംഗ്ലോ എഴുത്തുകാരൻ മുജീബ് ജൈഹൂനും അൽ ഖാസിമി സെന്ററിൽ കൂടിക്കാഴ്ച നടത്തി.

Advertisment

publive-image

എഴുത്തുകാർക്ക് ഷാർജ ഭരണാധിയിൽ നിന്നും ലഭിക്കുന്ന ഉദാരമായ പിന്തുണക്കും പ്രോത്സാഹനത്തിനും മലായാളി കൂടിയായ ജൈഹൂൻ പ്രത്യേകം നന്ദി പറഞ്ഞു.

എല്ലാ വർഷവും ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിൽ ജൈഹൂൻറെ ഉൾപ്പടെ അനേകം ഇന്ത്യൻ എഴുത്തുകാരുടെ കൃതികൾ പ്രകാശിതമാകാറുണ്ട്. ഇതിനെല്ലാം പുസ്‌തകമേള സംഘാടകർ ശക്‌തമായ പരിഗണയും നൽകാറുണ്ട്.

ബഹുഭാഷാ പണ്ഡിതനും ആത്മീയ നേതാവുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഉദ്ധരണികളടങ്ങിയ 'സ്ലോഗൻസ് ഓഫ് ദി സേജ്' (SLOGANS OF THE SAGE) എന്ന തന്റെ ഗ്രൻഥം ഡോ. ഷെയ്ഖ് സുൽത്താന് സമ്മാനിച്ചാണ് മലപ്പുറം എടപ്പാൾ സ്വദേശിയായ ജൈഹൂൻ മടങ്ങിയത്.

Advertisment