Advertisment

നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്റെ രചനകള്‍ വായനക്കാരിലേക്ക്. 'ഇലക്കനം' പ്രസിദ്ധീകരിച്ചു

New Update

ഷാർജ: ഇലക്കനം’ കവിയുടെ ആത്മാംശങ്ങൾക്കപ്പുറം ഒരു നവ സഞ്ചാരത്തിന്റെ ശുഭപ്രതീക്ഷകളിലൂന്നി രചിക്കപ്പെട്ട ലഘുകവിതകളുടെ സമാഹാരമാണ് പുസ്തകം.  പ്രകാശനം ഷാർജ എക്സ്പോ സെന്റർ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു.

Advertisment

ചില ഓർമകൾ, ചിന്തകൾ, തീക്ഷ്ണാനുഭവങ്ങൾ, ചിരിപ്പകർപ്പുകൾ, സംഗീതം, സ്പർശം, മണം അങ്ങനെയെന്തെല്ലാം.... ഇവയുടെയെല്ലം നിറാന്തരങ്ങളിലൂടെ കവിത, മഴവില്ലിന്റെ രൂപ ശാഖികളിൽ കൊമ്പാർന്നു വിടരുന്നു. കവി മഴവിൽ പോരാളിയാകുന്നു- ’ പുസ്തകത്തെക്കുറിച്ച് കവി പറയുന്നു.

publive-image

’കാട്ടുതീ പടർന്നുപൊള്ളി നശിക്കാത്ത അനുഭവ ക്കാട്ടിൽനിന്ന് ചന്ദന തണുപ്പിലേക്കുള്ള പരിവർത്തനമാണ് ‘ഇലക്കനം’ എന്ന് ജയരാജ് വാരിയർ മുഖമൊഴിയിൽ എഴുതുന്നു.

പ്രിയപ്പെട്ടവരേ.. വേദിയിലിരിക്കുന്ന മഹൽ വ്യക്തികളോടെ ന്റെ സേ നഹാദരങ്ങൾ..! എന്റെ രണ്ടാമത്തെ കാവ്യപുസ്തകം ഇലക്കനം' ഈ ഷാർജാ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യപ്പെട്ടതിൽ അത്യന്ത്യം സന്തോഷം പങ്കിടുന്നു ..

പ്രസിദ്ധ അറബ് കവി ശുഹൈബ ഗാനി മിനും ' ഖലീജ ടൈംസ് സീനിയർ എഡിറ്റർ സുരേഷ് പാടാലി 'ഒലിവ് ബുക്ക്സ് അധികൃതർ എവർക്കും നന്ദി.. പിന്നെ, എത്രത്തോളം ഈ വേദിയിൽ, ഇത് പറയുന്നത് ഉചിതമാണോ എന്നറിയില്ല. എന്നാലും... ഈയടുത്ത ദിവസം, കേരളാ ഗ്രന്ഥശാലാ പബ്ലിക്കേഷൻസിന്റെ രജത ജൂബിലി ആഘോഷ ചടങ്ങിൽ ഉണ്ടായൊരു പരാമർശം വേദനിപ്പിക്കണ്ടായി ..

ടി.പദ്മനാഭൻ സാറും, മറ്റു ചിലരും സമ്മേളനത്തിൽ ,ഈ കാലഘട്ടത്തിൻ കഥയും കവിതകളും ഒന്നു തന്നെയില്ലയെന്നും, ഇപ്പോഴത്തെ കവികളുടെ തലയിൽ ഇരുമ്പുദണ്ഡു കൊണ്ടടിക്കണം എന്നാക്കെ അഭിപ്രായപ്പെടുകയുണ്ടായി.

സുഹൃത്തുക്കളേ... ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു .. "തലമുറകളുടെ പഴക്കം കൊണ്ട് മാത്രം, ഒരു കലാസൃഷ്ടിയും ഉൽകൃഷ്ടമാകുന്നില്ല .. അങ്ങനെയെങ്കിൽ കവി കാളിദാസൻ തന്റെ പിൻഗാമികളായ എഴുത്തച്ഛനേയും, കുഞ്ചൻ നമ്പ്യാരേയും നോക്കി കളിയാക്കി ചിരിക്കേണ്ടി വരും.. എഴുത്തച്ഛനും നമ്പ്യാരും, ആശാനേയും വള്ളത്തോളിനേയും നോക്കി ചിരിക്കും..

അവർക്ക് പിയേയും, വയലാറിനേയും ഓ എൻ.വി സാറിനേയും പുച്ഛിക്കേണ്ടി വരും.. അങ്ങിനെയാണോ വേണ്ടത്.. എല്ലാ കാലഘട്ടത്തിലും നല്ലതും ചീത്തയുമുണ്ട്.. ഓരോ കാലഘട്ടവും അനുശാസിക്കുന്നതാണ് അതതു കാലങ്ങളിലെ കലാസൃഷ്ടികൾ .

ഇപ്പോൾ, ഇവടെ നിന്നിറങ്ങിപ്പോയ വീരാൻ കുട്ടി മാഷ്, ഈ കാലഘട്ടത്തിലെ ഉത്തമ കവിയല്ലെന്ന്, ആർക്കെങ്കിലും പറയാൻ സാധിക്കുമോ? പഴയ തലമുറ ,ഇളമുറക്കാർക്ക് കൂടുതൽ പ്രചോദനവും ഊർജ്ജവും നൽകട്ടെ...

അടച്ചാക്ഷേപിക്കാതെ, ഈ കാലത്തിലെ കവിതകളോടും ,കവികളോടും .. ആത്മാർത്ഥതയുള്ള ഹൃദയാന്വേഷണണങ്ങൾ തുടരട്ടെ... എല്ലാ യുവകവികളും ഇതൊരു വെല്ലുവിളിയാക്കി... നൂതന കവിതയുടെ വസന്തം വിടർത്തട്ടെ..

ചടങ്ങിൽ പ്രതിപക്ഷ ഉപ നേതാവ് ഡോ .എം കെ മുനീർ അധ്യക്ഷ വഹിച്ച ചടങ്ങിൽ ,ശിഹാബ് ഗാനിം പ്രകാശനം ചെയ്തുകൊണ്ട് സീനിയർ എഡിറ്റർ സുരേഷ് പട്ടാലി (ഖലീജ് ടൈംസ് ) സ്വീകരിച്ചു പുസ്തകം.  മലബാർ ഗ്രൂപ്പ് ചെയർമാൻ പി .എ .ഇബ്രാഹിം ഹാജി ,യഹിയ തളങ്കര ആശംസയും പറഞ്ഞു.

മലയാള നോവലിസ്റ്റും ഒലിവ് പബ്ലിക്കേഷന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ഷഹനാസ് എം എ .സ്വാഗതവും പറഞ്ഞു.

Advertisment