Advertisment

ലീഡേഴ്‌സ് സൃഷ്ടിക്കുന്നത് സംഘനകളല്ല മറിച്ച് മൂവ്മെന്റുകളാണ് : അൻവർ നഹ

New Update

ഷാർജ: ഷാർജ കെ എം സി സി യുടെ സബ് കമ്മിറ്റി സർഗധാര ക്രിയേറ്റീവ് എമ്പെവർമെന്റ് പ്രോഗ്രാം, സെഷൻ 6 ഷാർജ കെ എം സി സി ഓഫീസിൽ നടത്തി.

Advertisment

പ്രോഗ്രാം ഷാർജ കെ എം സി സി സംസ്ഥാന സെക്രട്ടറി യും എം ഓ സിയുമായ അബ്ദുൽ വഹാബ് സാഹിബ് നിയന്ത്രിച്ച പ്രോഗ്രാമിൽ പ്രഗൽഭ ഭാഷകനും കെ എം സി സി നേതവുമായ അൻവർ നഹ സാഹിബ് “ ലീഡർഷിപ് " എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

publive-image

സിദ്ദീഖ് ഖിസ്സിമി തിരുവനന്തപുറം ഖിറാഅത്തും വ്യാഖ്യാനവും നടത്തുകയും ഡോക്ടർ റഷീദ് മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു.

തുടർന്ന് ഖാസിം ഇനോളി, യാസിർ വണ്ടൂർ ഇസ്ഹാഖ് മാസ്റ്റർ എന്നിവർ പ്രസംഗിക്കുകയും ഹാഷിം ഇവാലിയൂറ്റ് ചെയ്യുകയും ചെയ്തു. റഷീദ് കടങ്ങോട് നന്ദിയും അബ്ദുൽ സലാം മങ്കട രജിസ്‌ട്രേഷനും മഷ്ഹൂദ് മലപ്പുറം റിപ്പോർട്ടും അവതരിപ്പിച്ചു.

Advertisment