Advertisment

വിസ തട്ടിപ്പിൽ കുടുങ്ങിയ യുവതിക്കു സഹായ ഹസ്തവുമായി ഷാർജ കെ എം സി സി വനിതാ വിഭാഗം

New Update

ഷാർജ:  സന്ദർശക വിസയിലെത്തി ദുരിതത്തിലായ കൊല്ലം സ്വദേശിനിക്ക് സഹായ ഹസ്തവുമായി ഷാർജ കെ എം സി സി വനിതാ വിഭാഗം കൂട്ടായ്മ.  കഴിഞ്ഞ മാസം പത്തിനാണ് കൊല്ലം സ്വദേശിനി റുബെയ്യാന വിസിറ്റ വിസയിൽ ഷാർജയിൽ വന്നിറങ്ങുന്നതു.

Advertisment

എയർപോർട്ടിൽ സ്വീകരിക്കാൻ വരുമെന്നറിയിച്ച വ്യക്തി നാട്ടിലേക്ക് മുങ്ങിയതാണ് ഇവരെ പ്രതിസന്ധിലേക് എത്തിച്ചത് .വിസയെടുത്തു നൽകിയത് പള്ളിമുക്ക് സ്വദേശി അഷ്‌റഫ് ആണെന്ന് ഇവർ പറയുന്നു .

publive-image

എയർപോർട്ടിൽ നിന്ന് ആരും കൊണ്ട് പോരാൻ ഇതേ നിൽകുണ്ണ സമയത്തു അവിടെ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീയുടെ കൂടെ ഷാർജയിൽ ജോലി അന്നെഷണത്തിനു താത്കാലിക താമസമൊരുങ്ങീ ,

എന്നാൽ ആ സ്ത്രീയുടെ നാട്ടിൽ പോയതോടെ വാടക കൊടുക്കാനില്ലാതെ ഇവർ പ്രയാസമനുഭവിക്കാൻ തുടങ്ങി. വാടക കൊടുക്കാൻ ഇല്ലാതെ വന്നപ്പോൾ റൂമിൽ നിന്ന് ഇറക്കി വിടുകയായിരുന്നു.അങ്ങിനെയാണ് ഷാർജയിലെ പാർക്കിൽ ഇവർ കഴിഞ്ഞു കൂടേണ്ടി വന്നത്

ആര് വര്ഷം മുൻപ് ഭർത്താവു മരണപ്പെട്ട ഇവർ , രണ്ടു പെൺമക്കളും നെഞ്ച് വേദനയുമായി ആശുപത്രിയിലുള്ള മാതാവും അടങ്ങുന്ന കുടുംബത്തിന് അത്താണിയാവുന്നതിനാണ് ജോലിഅന്നെഷണവുമായി പ്രവാസ ജീവിതത്തിലേക്ക് വന്നത് .

എന്നാൽ മടക്കയാത്രക് നിവൃത്തിയില്ലാതെ ഷാർജയിലെ പാർക്കിൽ കഴിയുന്ന വിവരം സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയെ വിവരം അറിയിച്ചതിനെ തുടർന്ന് അഷ്‌റഫ് താമരശ്ശേരി ഷാർജ കെ എം സി സി വനിതാ വിഭാഗം പ്രസിഡണ്ട്‌ റുബീനയുമായി സംസാരിച്ചപ്പോൾ വനിതാ വിഭാഗം പ്രവർത്തകരായാ ഫെബിന റഷീദ് ,ഷീജ അബ്ദുൽ കാദർ , ഷജില അബ്ദുൽ വഹാബ് , ഹസീന റഫീഖ് ,സബീന ഇക്ബാൽ , സഫീറ മുനീർ , സഫിയത് നവാസ് ,നസീമ ഖാലിദ് , ഫാത്തിമ ഫര്ഹാ , സുഹറ അഷ്‌റഫ് തുടങ്ങിയവരാണ് തിരിച്ചു പോകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത്.

Advertisment