Advertisment

യുഎഇ കെഎംസിസി കടപ്പുറം പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം

New Update

ഷാർജ:  ഷാർജാ കെഎംസിസി ഓഫീസിൽ ചെയർമാൻ സി അലിക്കുഞ്ഞി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക യോഗം കോഡിനേഷൻ കമ്മിറ്റി രക്ഷാധികാരി സലാം വലപ്പാട് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ചോർന്നൊലിക്കുന്ന കൂരയിൽ നിന്നും ആശ്വാസമേകി ആറ് ബൈത്തുറഹ്മയും (കാരുണ്യ ഭവനം) തൊഴിൽ രഹിതരായ നാലു ചെറുപ്പക്കാർക്ക് ജീവിത മാർഗ്ഗം കണ്ടെത്തുന്നതിനു വേണ്ടി 4 സയ്യാറത്തു റഹ്മ (കാരുണ്യ വാഹനം) ഉൾപ്പെടെ ജീവകാരുണ്യ സാംസ്കാരിക രംഗത്ത് കമ്മറ്റി നടപ്പിലാക്കിയ 60 ലക്ഷം രൂപയിലധികം വരുന്ന വരവ് ചെലവ് കണക്കുകളും റിപ്പോർട്ടും ജനറൽ കൺവീനർ കെ എസ്സ് നഹാസ് അവതരിപ്പിച്ചു.

തൃശ്ശൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ബൈതുറഹ്മ നിർമിച്ചു നൽകിയ കെഎംസിസി കമ്മറ്റി എന്ന ഖ്യാതി നേടിയ യുഎഇ കെഎംസിസി കടപ്പുറം പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റി കടപ്പുറം പഞ്ചായത്തിലെ ജീവകാരുണ്യ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയ കമ്മറ്റിയെ മുക്തകണ്ഠം പ്രശംസിച്ചു.

കൺവീനർ പി വി ജലാൽ സ്വാഗതവും ടി എം ഇഖ്ബാൽ നന്ദിയും രേഖപ്പെടുത്തി

തുടർന്ന് 2020-2023 കാലത്തേക്കുള്ള പുതിയ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികൾ:

പ്രസിഡന്റ് സി. അലികുഞ്ഞി ഹാജി,

വൈസ് പ്രസിഡന്റുമാരായി,

പി.കെ.ബദറു

റ്റി.എം. ഇഖ്ബാൽ

പി.എ. നൗഫൽ

പി.റ്റി കബീർ

ജനറൽ സെക്രട്ടറി

പി.വി.ജലാലുദ്ധീൻ

ഓർഗനൈസിങ്ങ് സെക്രട്ടറിയായി,

പി.വി.നസീർ

ജോ:സെക്രട്ടറിമാരായി

മുസ്തഫാ വി

അക്ബർ വി എം

നാസർ കെ എച്ച്

ഷാഹിർ എം എസ്

ട്രഷറർ റ്റി.എച്ച്.ജലീൽ

രക്ഷാധികാരികളായി,

സലാം വലപ്പാട്ട്

ആർ.ഒ. ബക്കർ

കെ.എസ്സ്.നഹാസ്

വി.പി.ഉമ്മർ എന്നിവരെയും തിരഞ്ഞെടുത്തു.

പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ടി കെ അബ്ദുൽ ഹമീദ് സാഹിബ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ചെക്കനാത്ത്, സലാം വലപ്പാട്, തൃശൂർ ജില്ലാ പ്രസിഡണ്ട് ആർ. ഒ. ബക്കർ,

ദുബൈ കെഎംസിസി തൃശ്ശൂർ ജില്ല മുൻ ജനറൽ സെക്രട്ടറി കെ.എസ്. ഷാനവാസ് അബുദാബി കെഎംസിസി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് വി.എം.മുനീർ, കെ.എസ്. നഹാസ്, വി പി ഉമ്മർ, ഹാഷിം ആർ വി, ഫൈസൽ കടവിൽ, സീ നൂറുദ്ദീൻ, ആർ സി അഹമ്മദ് ഷാ, ആർ വി ഷബീറലി, കെ പി സലീം, ആർ പി.അമീർ, പി കെ. അഷ്കർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

യുഎഇ കെഎംസിസി കടപ്പുറം പഞ്ചായത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അസൂയവർഹമായ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതിനോടൊപ്പം ഈ കമ്മിറ്റിയെ മറ്റു മണ്ഡലം ജില്ലാ കമ്മറ്റികൾ മാതൃകയാക്കേണ്ടതാണെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് കൂടുതൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും നേതാക്കൾ ആശംസകൾ നേർന്നു, കമ്മിറ്റിക്കുവേണ്ടി പുതിയ ട്രഷറർ റ്റി.എച്ച്. ജലീൽ നന്ദി അർപ്പിച്ചു.

Advertisment