കർമ്മ പദ്ധതികളുമായി ഷാർജ കെ. എം. സി.സി. കൊടുങ്ങല്ലൂർ മണ്ഡലം

അബ്ദുള്‍ സലാം, കൊരട്ടി
Monday, February 11, 2019

ഷാർജ:  വിഷൻ 2021 എന്ന പേരിൽ ഷാർജ കെ. എം. സി.സി. കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി വിവിധ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു. അൽ മീഖാത് റസ്റ്റാറന്റിൽ ചേർന്ന പ്രവർത്തന ഉദ്ഘാടന ചടങ്ങിലാണ് കർമ്മപദ്ധതികൾ പ്രഖ്യാപിച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾ , കലാസാഹിത്യ രാഷ്ട്രീയ പരിപാടികൾ, ആരോഗ്യ ബോധവൽക്കരണം, രോഗ നിർണയ ക്യാമ്പുകൾ, വനിതാ വിംഗ്, ഫുട്ബോൾ ടീം, കുട്ടികളുടെ വിനോദ വിജ്ഞാന പരിപാടികൾ തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. നാൽപ്പത്തി രണ്ട് വർഷമായി പ്രവാസജീവിതം നയിച്ചു കൊണ്ടിരിക്കുന്ന പി.എം ഉമ്മറിനെ (വെള്ളാങ്ങല്ലുർ) ഉപഹാരം നൽകി ആദരിച്ചു.


[നാൽപ്പത്തി രണ്ട് വര്ഷം പ്രവാസ ജീവിതം നയിച്ച പി എ ഉമ്മർ (വെള്ളാങ്ങല്ലുർ) സാഹിബിനെ ഷാർജ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ചക്കനാത്ത് മെമന്റോ നൽകി ആദരിക്കുന്നു]

പ്രസിഡന്റ് നുഫൈലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ ഖാദർ ചക്കനാത്ത് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല മുസ്ലിംലീഗ് നേതാവ് യൂസുഫ് മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അബ്ദുല്ല മല്ലിശ്ശേരി, ട്രഷറർ സൈദ് മുഹമ്മദ് സെക്രട്ടറി ബഷീർ ഇരിക്കൂർ, ഷാർജ കെ എം സി സി തൃശൂർ ജില്ലാ പ്രസിഡന്റ് ആർ ഓ ബക്കർ, ജനറൽ സെക്രട്ടറി റഷീദ് നാട്ടിക, യു എ ഇ കെ എം സി സി പ്രവർത്തകസമിതിയംഗം മുഹമ്മദ് വെട്ടുകാട്, ദുബായ് കെ എം സി സി സെക്രട്ടറി അശ്റഫ് കൊടുങ്ങല്ലൂർ, ദുബായ് കെ എം സി സി തൃശൂർ ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത്, ദുബായ് കെ എം സി സി സംസ്ഥാന പ്രവർത്തകസമിതിയംഗം കെ എസ് ഷാനവാസ്, ദുബായ് കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് സത്താർ മാമ്പറ, അബ്ദുള്‍ വഹാബ് തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി എസ് ഷമീർ സ്വഗതവും ട്രഷറർ സലാം മൊയ്‌ദു നന്ദിയും പറഞ്ഞു.

തൃശൂർ ജില്ലയിൽ നിന്നും ഷാർജ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി ആയി തിരഞ്ഞടുത്ത അബ്ദുൽ ഖാദർ ചക്കനാത്ത് സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവരെയും, കൊടുങ്ങല്ലൂർ മണ്സലത്തിനെ പ്രതിനിധീകരിച്ച് വിവിധ എമിറേറ്റുകളിൽ ജില്ല ഭാരമാഹിത്വം വഹിക്കുന്ന എം എ ഹനീജ് (സെക്രട്ടറി, ഷാർജ) എം എ സത്താർ കരൂപ്പടന്ന (സെക്രട്ടറി, ദുബായ്) ഷഫീഖ് മാരേക്കാട് (സീനിയർ വൈസ് പ്രസിഡന്റ്, അബുദാബി) എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

പ്രവർത്തനോൽഘാടനത്തിൽ മണ്ഡലത്തിൽ നിന്നും സുരക്ഷാ സ്‌ക്കിമിൽ ചേർന്ന വരുടെ ലിസ്റ്റ് മണ്ഡലം കോഡിനേറ്റർ സി എസ് ഷിയാസ് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് നാട്ടികയെ ഏൽപ്പിച്ചു. കൊടുങ്ങല്ലൂർ മണ്ഡലം ഫുട്ബോൾ ടീം പ്രഖ്യാപനം ജില്ല പ്രസിഡന്റ് ആർ ഓ ബക്കർ ടീം മാനേജർ പി എ ഹംസ ക്യാപ്റ്റൻ ഹൈദർ എന്നിവർക്ക് ബോൾ നൽകി നിർവഹിച്ചു.

കൊടുങ്ങല്ലൂർ ഷാർജ കെ എം സി സി മണ്ഡലം വിഷൻ 2021 പ്രഖ്യാപനം പ്രസിഡന്റ് വി എ നുഫൈലും ജനറൽ സെക്രട്ടറി പി എസ് ഷമീറും ചേർന്ന് നടത്തി.

മണ്ഡലം കമ്മിറ്റിയുടെ വനിതാ വിങ് കോഡിനേറ്റർമാരായി ഹസീന റഫീഖ്, സബീന ഹനീജ്, ഹരീഷാ നജീബ് എന്നിവരെ തിരഞ്ഞടുത്തു.
വനിതകളും കുട്ടികളും അടങ്ങുന്ന നിറഞ്ഞ സദസ്സിൽ തുടർന്ന് സൂഫി സംഗീതത്തിന്റെ അകമ്പടിയോടെ മഹബ്ബ അവതരിപ്പിച്ച ഖവാലിയും, ഇശൽ ദുബായിയുടെ തനത് മാപ്പിളപ്പാട്ടിന്റെ ആലാപനം അടങ്ങിയ ഇശൽ സന്ധ്യയും പ്രവർത്തന ഉദ്ഘാടനത്തിന് മിഴിവേകി. ഫഹദ് കുരികുഴി അവതകരകനായിരുന്നു.

ചടങ്ങിൽ ദുബായ് കെ എം സി സി നേതാക്കളായ നാസർ മലപ്പുറം, സമദ് ചാമക്കാല, മുസ്തഫ വടുതല , സിറാജ് തളിക്കുളം, ഷാർജ കെ എം സി സി തൃശൂർ ജിലാ നേതാക്കളായ ഇക്ബാൽ കടപ്പുറം, നസ്രുദീൻ കൈപ്പമംഗലം എന്നിവർ സംബന്ധിച്ചു. പരിപാടിക്ക് മണ്ഡലം ഭാരവാഹികളായ വി ബി മുസമ്മിൽ വി ബി സകരിയ, എ എ അൻസിഫലി, ടി എം അൻസാർ തുടങ്ങിയവർ നേതൃത്വം നൽകി.

×