Advertisment

ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ജലയാത്രയും, ഗ്രാമോത്സവ് ലോഗോ പ്രകാശനവും നടത്തി

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ഷാർജ: ദുബായ് ക്രീക്കിൽ നടത്തിയ ജലയാത്ര ഷാർജ കെ എം സി സി യുടെചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം 18 ഒക്ടോബർ 2019-നു തുന്നി ചേർത്ത്കൊണ്ട് ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ജലയാത്രയും, ഗ്രാമോത്സവ് ലോഗോ പ്രകാശനവും നടത്തി.

Advertisment

ജലയാത്ര പ്രവാസലോകത്തെപലതരത്തിലുള്ള വീർപ്പുമുട്ടലുകളിൽ നിന്ന് പ്രവാസികൾക്ക് ഒരുആശ്വാസത്തിന്റെ കുളിരായി മാറുകയും ചെയ്തു. ഷാർജ കെ എം സി സിസംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽഖാദർ ചാക്കനാത്ത് ജലയാത്ര ഉത്ഘാടനംചെയ്തു.

publive-image

നാട്ടിലും ഷാർജയിലും വിവിധ പരിപാടികളുമായി ഒക്ടോബർ 18 മുതൽജനുവരി 31 വരെ (മൂന്ന് മാസത്തോളം) നീണ്ടു നിൽക്കുന്ന ഗ്രാമോത്സവ് ലോഗോ പ്രകാശനം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ കാദർ ചക്കനാത്തും, മുസ്തഫകാമിലും (എൻ എം സി ദുബായ്) ചേർന്ന് പ്രകാശനം ചെയ്തു.

ഹരിത സംസ്ഥാനട്രഷറർ ആയിഷ ബാനു മുഖ്യപ്രഭാഷണം നടത്തി.ജലയാത്രയിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികൾക്ക് കെ എം സി സിസംസ്ഥാന സെക്രട്ടറി അബ്ദുൽ വഹാബ്, തൃശൂർ ജില്ലാ പ്രസിഡണ്ട് ആർ ഓബക്കർ, ട്രഷറർ ശിഹാബ് മലബാർ, യു എ ഇ കെ എം സി സിപ്രവർത്തകസമിതിയംഗം മുഹമ്മദ് വെട്ടുകാട്, സെക്രട്ടറി എം എ ഹനീജ്,

മുഹമ്മദ് ഹനീഫ ചേലക്കര (ഫോക്കസ് അഡ്വെർടൈസിങ്) ദുബായ് കെ എം സി സിതൃശൂർ ജില്ല സെക്രട്ടറി മുസ്ത വടുതല, നാട്ടിക മണ്ഡലം പ്രസിഡണ്ട് സിറാജ്തളിക്കുളം, ചേലക്കര മണ്ഡലം സെക്രട്ടറി കെ എ മുസമ്മിൽ, ഷാർജ കെ എം സി സിവനിതാ വിങ് വൈസ് പ്രസിഡണ്ട് ഷീജ അബ്ദുൽകാദർ, സെക്രട്ടറി ഷാജിലാ ടീച്ചർ,കമ്മിറ്റി മെമ്പർ സബീന ഹനീജ് തുടങ്ങിയവർ വിതരണം ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി പി എസ് ഷമീർ, ട്രഷറർ സലാം മൊയ്‌ദു, കെ എസ്ഷാനവാസ്, മണ്ഡലം ഭാരവാഹികളായ പി എ ഹംസ, ശംസുദ്ധീൻ പട്ടേപ്പാടം, പിഎ അമിൻ കരുപടന്ന, വി ബി സകരിയ, സി എസ് ഷിയാസ്, അബ്ദുൽറസാക്ക്, എം എ ഹൈദർ, അബ്ദുൽ റഹിം, വി വൈ റിസ്‌വാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment