Advertisment

വെസ്റ്റേൺ ആർട്സ് & സ്പോർട്സ് ക്ലബ് ലോഗോ പ്രകാശനം ചെയ്തു

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

വെസ്റ്റേൺ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ ലോഗോ പ്രകാശനം ഖിസൈസ് എത്തിസലാത്ത് അക്കാദമിയിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ കെഎംസിസി യുഎഇ നാഷണൽ കമ്മിറ്റി പ്രെസിഡണ്ടും ഫുജൈറ ഭരണാധികാരിയുടെ പ്രൈവറ്റ് ഡിപ്പാർട്മെന്റ് മാനേജരും , കാരുണ്ണ്യ പ്രവർത്തന രംഗത്ത് നിറ സാന്നിധ്യവുമായ ഡോക്ടർ പുത്തൂർ റഹ്‌മാൻ പി. കെ അൻവർ നഹക്ക് നൽകി നിർവഹിച്ചു.

Advertisment

publive-image

ദുബായ് കെഎംസിസി കുത്തുപറമ്പ മണ്ഡലം ജന സെക്രട്ടറി സിദ്ദീക്ക് മരുന്നൻ, ഫോറം ഗ്രൂപ്പ്‌ ഡയറക്ടർ തെൽഹത്, ലുലു ഗ്രൂപ്പ്‌ ഡയറക്ടർ എ കെ മുഹമ്മദ്, വെസ്റ്റേൺ ക്രിക്കറ്റ് ടീം കോച്ച് എംപി സിറാജ്, മുൻ ക്യാപ്റ്റൻ ഒകെ സമീർ, സഫീർ, വെസ്റ്റേൺ ക്രിക്കറ് ടീം ക്യാപ്റ്റൻ റഹീസ് വികെ, ശാക്കിർ എംപി, ജബ്ബാർ ഇകെ, ഷംസു പികെ തുടങ്ങിയവർ പങ്കെടുത്തു.

publive-image

Advertisment