Advertisment

ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 27 മുതൽ

author-image
ഗള്‍ഫ് ഡസ്ക്
Sep 17, 2023 14:48 IST
voice

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 27 മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്നു.

Advertisment

ടൂർണമെന്റിലെ വിജയികക്ക്  കെഇ ഈശോ (ജോയ് ) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിയും, കരിമ്പനത്തറ എബ്രഹാം കോർഎപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് എംസി  കുരുവിള, മണ്ണൂർ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും സമ്മാനിക്കുന്നു.

കൂടാതെ ടൂർണമെന്റിലെ മികവുറ്റ താരങ്ങൾക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകുന്നു.

മണർകാട്,കുഴിമറ്റം,പുതുപ്പള്ളി,ചിങ്ങവനം,മീനടം,ചമ്പക്കര എന്നീ ടീമുകൾ ടൂർണമെന്റിൽ ഏറ്റുമുട്ടുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.

Advertisment