/sathyam/media/media_files/DWRSeupZo7pZdUV6YdJI.jpg)
മനാമ: ഇന്ത്യൻ സ്‌കൂളിൽ തെരെഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ മാത്രം തട്ടിക്കൂട്ടുന്നതും,കാലാകാലങ്ങളായി ഇന്ത്യൻ സ്‌കൂളിന്റെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു എന്ന് പറയുന്ന ചില 'രക്ഷിതാക്കളും' കൂടുതൽ രക്ഷിതാക്കൾ അല്ലാത്തവരുമായ ബിസിനസുകാർ നടത്തുന്ന 'രക്ഷിതാക്കളുടെ' കൂട്ടായ്മകളുടെ ലക്ഷ്യമെന്തെന്ന് ഇന്ത്യന്‍ സ്‌കൂള്‍ സ്വതന്ത്ര രക്ഷാകര്‍തൃ ഫോറം.
ഇന്ത്യന്‍ സ്‌കൂള്‍ സ്വതന്ത്ര രക്ഷാകര്‍തൃ ഫോറത്തിന്റെ കുറിപ്പ് വായിക്കാം
ഇന്ത്യൻ സ്‌കൂളിൽ തെരെഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ മാത്രം തട്ടിക്കൂട്ടുന്നതും,കാലാകാലങ്ങളായി ഇന്ത്യൻ സ്‌കൂളിന്റെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു എന്ന് പറയുന്ന ചില 'രക്ഷിതാക്കളും' കൂടുതൽ രക്ഷിതാക്കൾ അല്ലാത്തവരുമായ ബിസിനസുകാർ നടത്തുന്ന 'രക്ഷിതാക്കളുടെ' കൂട്ടായ്മകളുടെ ലക്ഷ്യമെന്ത്?
ഇത്തരക്കാർക്ക് മാസം തോറും പത്ര സമ്മേളനം നടത്തുവാനും യോഗം നടത്തി മൂക്കറ്റം ഫുഡ് കഴിക്കാനും ഉള്ള ചിലവുകൾ ആര് എടുക്കുന്നു, ആര് ഇവരെ സ്പോൺസർ ചെയ്യുന്നു, എന്തിനു വേണ്ടി എന്ന് സ്വതന്ത്രമായി നിക്ഷ്പക്ഷ രക്ഷിതാക്കൾ ചിന്തിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.
നിലവിലെ ഭരണ സമിതിയിൽ രക്ഷിതാക്കൾ ഇല്ല എന്ന് ആരോപിക്കുന്നവരുടെ സംഘടനയിൽ കൂടുതലും ഉള്ളത് രക്ഷിതാക്കൾ അല്ലാത്തവർ . ഇനി നിലവിലെ സംഘടനയിലെ അംഗങ്ങൾക്ക് രക്ഷിതാക്കൾ അല്ലാതായി തീരാൻ ഒരു കാരണം ഉണ്ട് . അത് കോവിഡ് എന്ന മഹാമാരി ആണ് എന്നതാണ്.
അവരോടു അന്വേഷിച്ചപ്പോൾ അവർ വ്യക്തമാക്കിയതും രേഖാ മൂലം കാണിച്ചതുമായ കാരണം വിശ്വസനീയം എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ എഴുതിയത്. എന്നാലും അവർക്ക് ചുറ്റിലും നടക്കുന്ന ചില ഉപഗ്രഹങ്ങളിൽ ബിസിനസ് കണ്ണില്ലേ എന്നൊരു സംശയം ഇല്ലാതില്ല.
ഇനി വേറെ ഒരു കൂട്ടർ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. അവർ ബഹ്‌റൈനിലെ മഹാ പ്രസ്‌ഥാനവുമായി കൈകോർക്കാൻ ഒരു ശ്രമം നടത്തുന്നുണ്ടെന്നാണ് കേട്ടത്. വര്ഷങ്ങളായി ഏകാധിപത്യ രീതി അവലംബിക്കുന്ന ഈ പ്രസ്‌ഥാനത്തിന് ഇന്ത്യൻ സ്‌കൂളിൽ എന്താണ് കാര്യം?
പുതിയ (പഴയതിൽ നിന്ന് സ്‌ഥാനം കിട്ടാതെ തെറ്റിപ്പിരിഞ്ഞതാണ് എന്നാണ് അറിഞ്ഞത്) കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന മഹാന്മാരിൽ പ്രധാനി ആവട്ടെ ഇനി തെരെഞ്ഞെടുപ്പ് മൂന്ന് മാസത്തിനുള്ളിൽ നടന്നാൽ തന്നെ അടുത്ത ഒരു മൂന്ന് മാസത്തിനകം രക്ഷിതാവ് അല്ലാതായി തീരുന്ന വ്യക്തിയാണ്.
അവരും പറയുന്നു രക്ഷിതാക്കൾ അല്ലാത്തവർ മാറി നിൽക്കണം എന്ന്... രക്ഷിതാവ് അല്ലാതായാൽ രാജി വെക്കാം എന്ന് ഉറപ്പ്തന്നാൽ ഞങ്ങൾ താങ്കളെ സപ്പോർട്ട് ചെയ്യാം. അതിന് ധൈര്യമുണ്ടോ?
ഇനി ഇതൊക്കെ പോട്ടെ..ഇന്ത്യൻ സ്‌കൂളിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല എന്ന് കരയുന്നവരോട്.. ആരാണ് അവിടെ തെരെഞ്ഞെടുപ്പ് ഉടൻ നടത്തണം എന്ന് പറയേണ്ടത്? 2014 ലും അതിന് മുൻപും ചെയർമാൻ ആയിരുന്ന വ്യക്തികൾക്ക് അറിയില്ലേ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് എന്നത്?
നിലവിലെ ഭരണ സ്ടാമിതി തീരുമാനിച്ചാൽ മാത്രം ഭരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന സ്‌കൂളുകൾ ബഹ്‌റൈൻ എന്ന രാജ്യത്ത് പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് രക്ഷിതാക്കൾക്ക് തോന്നുന്നുണ്ടോ?
ഇനി ഇന്ത്യൻ സ്‌കൂളിലെ പല കാര്യങ്ങൾക്കും വേണ്ടി പരാതിയുമായി ചെന്ന് മന്ത്രാലയത്തെ മടുപ്പിച്ച് മലയാളികൾക്ക് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന സ്‌കൂൾ ഹോൾ പോലും ഇല്ലാതാക്കിയത് ഈ ഭരണ മോഹം കൊണ്ടുള്ള വലിയ ഗുണങ്ങളിൽ ഒന്ന് മാത്രം.
പേരക്കുട്ടിയെ എങ്കിലും ചേർത്ത് ഇന്ത്യൻ സ്‌കൂളിലെ രക്ഷിതാവ് അവൻ ശ്രമിക്കുന്നവർ പറയുന്ന ഒരേ ഒരു മേന്മയാണ് റിഫയിലെ സ്‌കൂൾ കെട്ടിടം.
അധ്യാപകർക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ പണയപ്പെടുത്തി നിർമിച്ച കെട്ടിടത്തിന് 10 വർഷത്തെ ഗ്യാരണ്ടി പോലും ഇല്ലാതായതിൽ ആരാണ് ഉത്തരവാദി? കെട്ടിടം നിർമിച്ച കമ്പനിയും ഇല്ല,നിർമ്മാണം ഏറ്റെടുത്ത മലയാളിയും ഇപ്പോൾ ബഹ്‌റൈനിൽ ഇല്ല.
ഏതായാലും മനോഹരമായ ഒരു കെട്ടിടം ഉണ്ടാക്കി എന്നതെങ്കിലും അവർക്ക് ചാർത്തിക്കൊടുക്കാൻ കഴിയുന്ന പട്ടം തന്നെ. എന്നാലും ലോൺ അടയ്ക്കാൻ വിധിച്ചത് പുതിയ ഭരണസമിതിക്ക്. ഞങ്ങൾ ആരുടെയും ഭാഗം ചായുകയല്ല. സ്വന്തം ഭാര്യമാർ അധ്യാപിക മാർ ആയുള്ള ഭർത്താക്കന്മാർ കോവിഡ് കാലത്ത് പോലും ഭാര്യമാർക്ക് ശമ്പളം കിട്ടി ഇപ്പോൾ ആരോഗ്യത്തോടെ ഇരിക്കാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് നിലവിലെ ചെയര്മാന് ചാർത്തിക്കൊടുക്കുക തന്നെ വേണം.
ബഹ്‌റൈനിലെ മറ്റൊരു സ്‌കൂളിലും നടക്കാത്ത വിധം കോവിഡ് കാലത്തെ ക്ളാസുകൾ ഓൺലൈൻ നല്ല നിലയിൽ നടത്തിയതും ഭരണ സമിതി ചെയർമാനും സെക്രട്ടറി യുടെയും ഐ ടി രംഗത്തെ മിടുക്ക് തന്നെ എന്ന് പറയാതെ വയ്യ. പക്ഷെ അവരും ഉപഗ്രഹങ്ങളെ കുറേ എണ്ണത്തിനെ സ്‌കൂളിൽ നിന്നും അകറ്റി നിർത്തേണ്ടതുണ്ട്.
ഇന്ത്യൻ സ്‌കൂളിലെ തെരെഞ്ഞെടുപ്പ് കാലത്ത് മാത്രം എല്ലാ സംഘടനകളിലും സജീവമാവുകയും വാരിക്കോരി ചാരിറ്റി അടക്കം ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്ന ചില 'സാംസ്കാരിക ' നായകന്മാർക്ക് വൈകിട്ട് മിനുങ്ങാനും മംഗ്ളീഷില് ചിലത് പറയാനും ഉള്ള വേദിയാക്കി സ്‌കൂളിനെ മാറ്റരുത് എന്നാണ് ഞങ്ങൾ സ്വതന്ത്രമായി ചിന്തിക്കുന്ന ചില രക്ഷിതാക്കളുടെ നിലപാട്.
ദയവ് ചെയ്ത് സ്‌കൂൾ ടെണ്ടർ പിടിക്കാൻ വേണ്ടി മാത്രം തട്ടിക്കൂട്ടുന്ന 'രക്ഷിതാക്കളുടെ ' എന്ന പേരിൽ നടക്കുന്ന സംഘടനാ സംവിധാനത്തെ രക്ഷിതാക്കൾ തിരിച്ചറിയുക
NB : സംഘടനകളെ സ്പോൺസർ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. ഞങ്ങൾ സ്വതന്ത്രരായ യഥാർഥ രക്ഷിതാക്കളും തെരെഞ്ഞെടുപ്പിൽ മുന്നിട്ടിറങ്ങും വൈകാതെ.........:ഇന്ത്യൻ സ്‌കൂൾ സ്വതന്ത്ര രക്ഷാകർതൃ ഫോറം.