തേജ് ചുഴലിക്കാറ്റ്; ഒമാനിൽ കനത്ത മഴ

author-image
ഗള്‍ഫ് ഡസ്ക്
New Update
tej cyclone

മസ്‌കറ്റ്: അറബികടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒമാന്‍ സമയം നാലുമണിയോട് ഒമാനിലെ ദോഫാര്‍ ഗവര്ണറേറ്റിലെ വിലായത്ത് സദയില്‍ കനത്ത മഴ ആരംഭിച്ചു. അല്‍വുസ്ത ഗവര്‍ണറേറ്റിലും കനത്ത മഴ പെയ്തു.

Advertisment

അതേസമയം തേജ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. ഇന്ന് അര്‍ധരാത്രിയോടെ ചുഴലിക്കാറ്റ് യെമന്‍ തീരത്ത് തൊടും. പരമാവധി 150 കിലോമീറ്റര്‍ വേ?ഗതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ഒമാന്‍, യമന്‍ തീരത്തോട് അടുത്തുവരുന്നുണ്ടെങ്കിലും അവിടെയെത്തുമ്പോഴേയ്ക്ക് കാറ്റഗറി 2 ചുഴലിക്കാറ്റായി മാറും. ഇത് തീരങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും കാരണമാകും.

Advertisment