രാജേഷ് നെയ്യന് കേളി യാത്രയയപ്പ് നല്‍കി

റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഫര്‍ണിച്ചര്‍ എസ്റ്റിമേറ്റര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന രാജേഷ്  സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്.

New Update
1871befb-a320-4f01-a0da-b631934200cf

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി അസീസിയ ഏരിയ അല്‍ മനാഹ് യൂണിറ്റ് അംഗവും  കണ്ണൂര്‍ തലശ്ശേരി സ്വദേശിയുമായ  രാജേഷ് നെയ്യന്  യൂണിറ്റ്  തലത്തില്‍ യാത്ര അയപ്പ് നല്‍കി. റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഫര്‍ണിച്ചര്‍ എസ്റ്റിമേറ്റര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന രാജേഷ്  സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്.

Advertisment

യൂണിറ്റ് പ്രസിഡന്റ് ശശി കാട്ടൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര കമ്മിറ്റി അംഗവും അസീസിയ രക്ഷാധികാരി ആക്ടിങ് കണ്‍വീനറുമായ റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി, ഏരിയ സെക്രട്ടറി സുധീര്‍ പോരേടം, ഏരിയ ജോയിന്റ് സെക്രട്ടറി സുബാഷ്, ഏരിയ കമ്മിറ്റി അംഗം സ്വാലിഹ് മൊറയൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. 

യൂണിറ്റ് ഉപഹാരം യൂണിറ്റ് സെക്രട്ടറി സജാദ് കൈമാറി. യൂണിറ്റ് മെമ്പര്‍മാരും സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. സെക്രട്ടറി സ്വാഗതവും നാട്ടിലേക്ക് മടങ്ങുന്ന രാജേഷ് ചടങ്ങിന് നന്ദിയും പറഞ്ഞു.

Advertisment