Advertisment

ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ  ഹജ്ജ് വളണ്ടിയര്‍ സ്‌നേഹ സംഗമം ആവേശം പകര്‍ന്നു

സൗദി കെ.എം.സി.സി. ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട്  ഉദ്ഘാടനം ചെയ്തു. 

New Update
7777

ജിദ്ദ: കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയില്‍ നിന്നും ഹജ്ജ് വളണ്ടിയര്‍ സേവനം നടത്തിയ വളണ്ടിയര്‍മാരെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ജിദ്ദ മറീന ലോഞ്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടി  സൗദി കെ.എം.സി.സി. ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട്  ഉദ്ഘാടനം ചെയ്തു. 

Advertisment

മലപ്പുറം ജില്ല കെ.എം.സി.സി.  പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അദ്ധ്യക്ഷനായിരുന്നു. സൗദിയില്‍ വിദേശികളുടെ ദഅവ വിഭാഗം മേധാവി ഷെയ്ഖ് ഫൈസല്‍ ഫായിസ് അല്‍ അഹ്മദി മുഖ്യാതിഥിയായി പങ്കെടുത്തു. സൗദി നാഷണല്‍ കെ.എം.സി.സി. കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി ബഷീര്‍ മൂന്നിയൂര്‍, നാഷണല്‍ വൈസ് പ്രസിഡന്റ് നിസാം മമ്പാട്, നാഷണല്‍ സെക്രട്ടറി നാസര്‍ വെളിയങ്കോട്, സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍, ആക്ടിംഗ് സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ചെയര്‍മാന്‍ ഇസ്മയില്‍ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, സിറാജ് കണ്ണവം,ഉമര്‍ കോയ മദീനി, ഹാഫിസ് ഫൈസി, ഇബ്രാഹിം കൊല്ലി,നൗഫല്‍ ഉള്ളാടന്‍ പ്രസംഗിച്ചു. 

വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഹജ്ജ് കര്‍മ്മത്തിനായി എത്തിയ ബാംഗ്ലുര്‍ രാംനഗര്‍ കെ.എം.സി.സി.  ദീര്‍ഘകാല പ്രസിഡന്റായിരുന്ന  കുഞ്ഞിമുഹമ്മദ് മീനാര്‍കുഴിയെ ജില്ല വൈസ് പ്രസിഡന്റ് അഷ്‌റഫ് മുല്ലപ്പള്ളി  ഷാള്‍ അണിയിച്ച് ആദരിച്ചു. ജംഷീര്‍ കെവി ഖിറാഅത്ത് നടത്തി.  കെ.എം.സി.സി. മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും ജില്ലാ വളണ്ടിയര്‍ കോഡിനേറ്റര്‍ ശിഹാബ് പുളിക്കല്‍ നന്ദിയും പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ വി.പി. അബ്ദുറഹ്മാന്‍, ലത്തീഫ് മുസ്ല്യാരങ്ങാടി, അഷ്‌റഫ് താഴേക്കോട്, ഹുസൈന്‍ കരിങ്കറ, നാസര്‍ മച്ചിങ്ങല്‍, സുബൈര്‍ വട്ടോളി, ഷൗക്കത്ത് നാറക്കോടന്‍, ജലാല്‍ തേഞ്ഞിപ്പാലം ജില്ലാ ഭാരവാഹികളായ കെ.കെ. മുഹമ്മദ്, ഇല്യാസ് കല്ലിങ്ങല്‍, സലീം മമ്പാട്,അബൂ കട്ടുപ്പാറ,അബൂട്ടി പള്ളത്ത്, അലി പാങ്ങാട്ട്, സൈതലവി പുളിയങ്കോട്, ഉനൈസ് കരിമ്പില്‍, മജീദ് കള്ളിയില്‍, യാസിദ് തിരൂര്‍, ശിഹാബ് സി.ടി. നേതൃത്വം നല്‍കി

 

Advertisment