Advertisment

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം സജ്ജം: അഡ്വ. അനില്‍ ബോസ്

ഇന്‍കാസ് നമ്മുടെ  നാടിനായി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും  അദ്ദേഹം പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
46464646

ഇന്‍കാസ് ഷാര്‍ജയുടെ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ്.

ഷാര്‍ജ: ഇന്ത്യാ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സജ്ജമാണെന്ന് കെ.പി.സി.സി. വക്താവ് അഡ്വ. അനില്‍ ബോസ് പറഞ്ഞു. ഇന്‍കാസ് ഷാര്‍ജയുടെ പുതുതായി തെരെഞ്ഞടുക്കപ്പെട്ട കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും വലിയ രീതിയിലുള്ള തിരിച്ചുവരവിന്റെ പാതയിലാണ്.  വരാനിരിക്കുന്ന ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം അത് തെളിയിക്കും. കേരളത്തില്‍ പ്രത്യയ ശാസ്ത്രച്യുതി സംഭവിച്ച അഴിമതിക്കാരുടെ കൂടാരമായി സി.പി.എമ്മും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറും മാറിയിരിക്കുകയാണ്. ഇന്‍കാസ് നമ്മുടെ  നാടിനായി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും  അദ്ദേഹം പറഞ്ഞു.

ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റ് കെ.എം. അബ്ദുള്‍ മനാഫ് അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ഷാര്‍ജ മുന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, യു.എ.ഇ. കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എ. രവീന്ദ്രന്‍, ജനറല്‍ സെകട്ടറി എസ്.എം. ജാബില്‍, ട്രഷറര്‍ ബിജു എബ്രഹാം, മുന്‍ ജനറല്‍ സെക്രട്ടറി വി. നാരായണന്‍ നായര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ഷാര്‍ജ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് രജ്ഞന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറിമാരായ നവാസ് തേക്കട, പി. ഷാജി ലാല്‍, ട്രഷറര്‍ റോയി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഇന്‍കാസിന്റെ ഷാര്‍ജയില്‍ നിന്നുള്ള മറ്റു കേന്ദ്ര-സംസ്ഥാന ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

Advertisment