New Update
/sathyam/media/media_files/2025/12/01/7a03d570-2424-42b1-97e7-f743b88bfe70-2025-12-01-16-00-14.jpg)
ജിദ്ദ:ദമ്മാമിൽ മലയാളി മരണപ്പെട്ടു. ആലുവ മാറംപള്ളി ചാലക്കല്‍ സ്വദേശി ആനിക്കാട് വീട്ടില്‍ പരേതനായ അഹമ്മദ് കുഞ്ഞ് മകന്‍ അബ്ദുല്‍ സത്താര്‍ (57) ആണ് അന്ത്യശ്വാസം വലിച്ചത്.
Advertisment
ഭാര്യ. പെരുമ്പാവൂര്‍ മേക്കാലടി അണ്ടേത്ത് കുടുംബാംഗമായ ഷജീന ബീഗം. മക്കള്‍: ഫാത്തിമ, ഫയാസ്. മരുമകന്‍: ആഷിഖ് (ഖത്തര്‍).
സന്ദര്‍ശക വിസയിലെത്തി കൂടെ കഴിയുകയായിരുന്ന കുടുംബം നാട്ടിലേക്ക് മടങ്ങിപ്പോയി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് അന്ത്യം സംഭവിച്ചത്. രണ്ടര പതിറ്റാണ്ടിലേറെയായി ദമ്മാമില്‍ ജോലി ചെയ്യുന്ന സത്താര്‍ അവിടുത്തെ ആദ്യകാല പ്രവാസി കൂട്ടായ്മയായ ദമ്മാം എറണാകുളം ജില്ല മുസ്ലീം വെല്‍ഫയര്‍ അസോസിയേന്റെ മുന്‍ ഭാരവാഹിയാണ്.
മരണാനന്തര തുടര്‍ നടപടികള്‍ സ്ഥലം കെ എം സി സി സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us