കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഖത്തറിൽ അന്തരിച്ചു

New Update
death khathar

ദോഹ (ഖത്തർ): പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ മൊട്ടമ്മൽ വീട്ടിൽ മറവന്റവിടെ വടക്കയിൽ മുനീർ (54) ആണ് മരിച്ചത്.  അസുഖബാധിതനായി കുറച്ചു ദിവസങ്ങളായി ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

Advertisment

പിതാവ്: കണ്ണോത്ത് ചെറിയ വീട്ടിൽ മമ്മി. മാതാവ്: മറവന്റവിടെ വടക്കയിൽ അലീമ.
ഭാര്യ: ആശാരിപ്പൊയിൽ റായിത്തത്ത്. മക്കൾ: റിസ്‌വാൻ (ഖത്തർ), റിജാസ്, മുഹ്സിന.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന്  നാട്ടിൽ എത്തിക്കുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Advertisment