New Update
/sathyam/media/media_files/2025/12/18/death-gf-2025-12-18-16-05-20.jpg)
ജിദ്ദ: വടക്കൻ സൗദിയിലെ അർഅർ നഗരത്തിൽ മലയാളി മരണപ്പെട്ടു. മലപ്പുറം പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശി പള്ളിതാഴെ വീട്ടില്‍ ലാലു ജോസഫ് (54) ആണ് മരിച്ചത്.
Advertisment
ഭാര്യ: ജോളി. മക്കൾ: ലിജ, ലിയ, ലിമ.
പ്രിന്‍സ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 15 വര്‍ഷമായി അർഅർ നഗരത്തിലെ ഒരു മീന്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ഇതിന് നേതൃത്വം നൽകുന്ന അർഅർ പ്രവാസി സംഘം പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ സക്കീര്‍ താമരത്ത് അറിയിച്ചു.
സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ഇറാഖിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നഗരമാണ് അർഅർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us