യുവ എഴുത്തുകാരൻ സജിത്ത് രാമകൃഷ്ണന്റെ ആദ്യ കഥാ സമാഹാരം "ഒരു തുണ്ട് നീലാകാശം" ദമ്മാമിൽ പുറത്തിറങ്ങി

New Update
83192733-b0ae-4a07-9dd3-b1e1355f7113

ദമ്മാം:   യുവ എഴുത്തുകാരൻ സജിത്ത് രാമകൃഷ്ണന്റെ ആദ്യ കഥാ സമാഹാരം 'ഒരു തുണ്ട് നീലാകാശം' ദമ്മാമിൽ  പുറത്തിറങ്ങി.   സൗദി മലയാളി സമാജം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ പരിപാടിയിൽ വെച്ച്   ചലച്ചിത്ര നിർമാതാവും, എഴുത്തുകാരനും, പ്രമുഖ വ്യവസായിയുമായ ജോളി ലോനപ്പൻ പുസ്തകത്തിന്റെ  പ്രകാശന കർമ്മം നിർവ്വഹിച്ചു.  രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ  ശ്രദ്ധേയ വ്യക്തിത്വം  രഞ്ജിത്ത് വടകര  പുസ്തകം ഏറ്റുവാങ്ങി.  

Advertisment

ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പലും, സാമൂഹിക സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യവുമായ നൗഫൽ പാലക്കോടത്ത് സംഗമം  ഉദ്ഘാടനം ചെയ്തു.  സാഹിത്യപ്രവർത്തന രംഗത്ത് സൗദി മലയാളി സമാജം നടത്തുന്ന നിസ്തുലമായ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.  

മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു.   

ഡോ. സിന്ധു ബിനു പുസ്തകപരിചയം നടത്തി.    ബാല്യകാലത്തിന്റെ മധുരവും വേദനയും,  ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യവും, കുടംബബന്ധങ്ങളുടെ ആഴവും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന പുസ്തകമാണിതെന്ന് അവർ പറഞ്ഞു. 

സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ,  പ്രവിശ്യയിലെ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരായ അബ്ദുൽ ഖാദർ വാണിയമ്പലം, ഷാജി മതിലകം, ലീന ഉണ്ണികൃഷ്‌ണൻ, ശ്രീജിത്ത്‌ രാമകൃഷ്ണൻ, ഇഖ്ബാൽ വെളിയങ്കോട്,  എന്നിവർ സംസാരിച്ചു.

 മുഖ്യാതിഥി ജോളി ലോനപ്പനുള്ള സമാജത്തിന്റെ ആദരവ് ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരൻ, ഷനീബ് അബൂബക്കർ എന്നിവർ ചേർന്ന്  സമർപ്പിച്ചു. ഗ്രന്ഥകാരൻ സജിത്തിനുള്ള സ്നേഹാദരവ് സാജിദ് ആറാട്ടുപുഴയും മാലിക് മഖ്ബൂലും ചേർന്ന്  സമ്മാനിച്ചു. 

പി.ടി അലവി, സൈനു കുമളി, ബിജു പൂതക്കുളം,   മാത്തുകുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ലതിക അങ്ങേപ്പാട്ട്, സമദ് കൂടല്ലൂർ, ആർ ഷഹ്‌ന, ലുഖ്മാൻ വിളത്തൂർ, സലീം പി.വി, മോഹൻ വസുധ, രശ്മി ചന്ദ്രൻ, സൗമ്യ വിനോദ്, ഗായത്രി ബിജു, മഞ്ജുഷ ലജിത്ത്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ചടങ്ങിന്  മുന്നോടിയായി നടന്ന സാംസ്‌കാരിക സന്ധ്യയിൽ ജോയ് തോമസ്, സീനത്ത് സാജിദ്,  കല്ല്യാണി ബിനു, അസ്ഹർ, ബിനു കുഞ്ഞ്, റിൻസി, ഷാജി മതിലകം എന്നിവർ അവതരിപ്പിച്ച ഗൃഹാതുരത്വമുണർത്തിയ കവിതകളും ഗാനങ്ങളും   ശ്രദ്ധേയമായി. 

വിസ്മയ സജീഷ്  അവതരിപ്പിച്ച മലയാളി സമാജം അവതരണഗാനത്തിന്റെ മനോഹരമായ നൃത്താവിഷ്കാരം ചടങ്ങിന് മാറ്റുകൂട്ടി.  ഹുസൈൻ ചമ്പോളിൽ, സഹീർ മജ്ദാൽ എന്നിവർ പരിപാടിയുടെ  അവതാരകരായിരുന്നു. സജിത്ത് രാമകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. 

മലയാളി സമാജം ഭാരവാഹികളായ ഫെബിനാ നജ്മുസമാൻ, ബിനു പുരുഷോത്തമൻ, ഉണ്ണികൃഷ്ണൻ, ഷാജു അഞ്ചേരി, നസീർ പുന്നപ്ര,  വിനോദ് കുഞ്ഞ്, സരള ജേക്കബ്, ഷാക്കിറ ഹുസൈൻ, സബി നസീർ, ബൈജുരാജ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.  ചടങ്ങിൽ  നജ്മുസമാൻ കുളങ്ങരതൊടി സ്വാഗതവും, ബിനു കുഞ്ഞ് നന്ദിയും  പറഞ്ഞു.

Advertisment