New Update
/sathyam/media/media_files/2026/01/12/9ea2f6d5-542b-43d8-a08b-95774c8b784f-2026-01-12-19-38-20.jpg)
ജിദ്ദ: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ പ്രദേശത്ത് ഞായറാഴ്ച രാത്രി വൈകിയുണ്ടായ റോഡപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശിയും അബ്ദുല്‍ സലാം - നസീഹ ബീവി ദമ്പതികളുടെ മകനുമായ പുളിക്കക്കോണത്ത് പാണയില്‍വീട്ടില്‍ അൽഅസീം (34) ആണ് മരിച്ചത് അപകടത്തിൽ തൽക്ഷണം മരിച്ചത്.
Advertisment
ഭാര്യ: സഹിയ ബാനു. ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു അൽഅസീം. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ഒരു ട്രക്കിന് പുറകെ ചെന്നിടിച്ചാണ് അത്യാഹിതം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു വെച്ച് തന്നെ അൽഅസീം മരണപ്പെടുകയായിരുന്നു.
ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംബന്ധിച്ച അനന്തര നടപടികൾ പുരോഗമിച്ചു വരുന്നതായി ഇതിനായി രംഗത്തുള്ള പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us