Advertisment

കുവൈത്ത് അടക്കം ജിസിസി രാജ്യങ്ങളിലേക്ക് വിമാന സർവീസുമായി ആകാശ എയർലൈൻസ്

കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് ആകാശ എയര്‍ സര്‍വീസ് നടത്തുക.

New Update
akasa airlines.

ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ വിമാന സര്‍വീസ് വരുന്നു. മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈന്‍സ് ആകാശ എയറിനാണ് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.

കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് ആകാശ എയര്‍ സര്‍വീസ് നടത്തുക. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. ലോ കോസ്റ്റ് എയര്‍ലൈന്‍സ് ആയതിനാല്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാൻ  പ്രവാസികള്‍ക്ക് അവസരം ലഭിച്ചേക്കും.നിലവില്‍ ആകാശ എയര്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസ് നടത്തുന്നുണ്ട്.

അടുത്തകാലത്തായി ആഭ്യന്തര സര്‍വീസുകളില്‍ സജീവമാണ് ആകാശ എയര്‍. കുവൈറ്റ്, സൗദി, ഖത്തര്‍ എന്നിവയ്ക്ക് പുറമേ കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കമ്പനി ശ്രമം നടത്തിവരുന്നുണ്ട്. അടുത്ത കാലത്ത് കമ്പനി ചില നിയമക്കുരുക്കളില്‍ പെടുകയും പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് കമ്പനി ആഭ്യന്തര സര്‍വീസ് രംഗത്ത് സജീവമായത്. അന്താരാഷ്ട്ര രംഗത്ത് കൂടി സാന്നിധ്യം അറിയിക്കാനാണ് ആകാശ എയറിന്റെ പുതിയ നീക്കം

akasa airlines
Advertisment