/sathyam/media/media_files/2026/02/11/whatsapp-image-2026-02-11-21-26-27.jpeg)
ജിദ്ദ: സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിൽ കഴിഞ്ഞ 17 വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന ജിദ്ദയിലെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരുടെ ജിദ്ദയിലെ കൂട്ടായ്‌മ പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) 17)o വാർഷികം ആഘോഷിക്കുന്നു. ‘അമൃതോത്സവം 2026’ എന്ന നാമധേയത്തിലുള്ള പരിപാടി ഫെബ്രു. 12 ന് വ്യാഴാഴ്ച വൈകിട്ട് 8.00 ന് അരങ്ങേറും.
തഹ്‌ലിയ റോഡിലെ ലയാലി അൽനൂർ ഓഡിറ്റോറിയത്തിലാണ് പരിപാടി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ (കമ്മ്യൂണിറ്റി വെൽഫെയർ) കമലേഷ് കുമാർ മീണ മുഖ്യാതിഥിയായിരിക്കും.
സംഗീത സംവിധായകനും കീറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ, ഗായിക മീംസ് മി (മീമ മുർഷിദ്), ഗായകൻ കലാഭവൻ രാജേഷ് എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റ് വാർഷികാഘോഷത്തിലെ മുഖ്യഇനമായിരിക്കും. ഫിനോം അക്കാഡമി അവതരിപ്പിക്കുന്ന പഞ്ചഭൂതങ്ങളെ ആസ്പദമാക്കിയ നൃത്തം, പി ജെ എസ് ലേഡീസ് വിങ്, പി ജെ എസ് ഗേൾസ് ടീമുകളുടെ നൃത്താവതരണങ്ങൾ, സെമി ക്ലാസിക്കൽ ഡാൻസ്, പി ജെ എസ് ബീറ്റ്സ് അംഗങ്ങളുടെ ഗാനങ്ങൾ തുടങ്ങിയവയും വേദിയെ ത്രസിപ്പിക്കും.
പി ജെ എസ് എക്സിക്യൂട്ടീവ് അംഗമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർത്ഥം നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് പരിപാടിയിൽ വെച്ച് സമ്മാനിക്കും. പിന്നണി ഗായികയും ജിദ്ദയിലെ പ്രശസ്ത ഗായികയുമായ മുംതാസ് അബ്ദു റഹ്‌മാനാണ് ഈ വർഷത്തെ അവാർഡ്.
പി ജെ എസ് സ്ഥാപക അംഗമായിരുന്ന അന്തരിച്ച ഷാജി ഗോവിന്ദിന്റെ സ്മരണാർത്ഥം നൽകുന്ന ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ് ഗുലൈൽ പോളിക്ലിനിക് മാനേജിങ് ഡയറക്ടർ അർഷാദ് നൗഫലിനും സമ്മാനിക്കും.
പി ജെ എസ് അംഗങ്ങളുടെ മക്കളിൽ പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ കുട്ടിക്ക് നൽകുന്ന എഡ്യൂക്കേഷൻ അവാർഡ് എക്സിക്യൂട്ടീവ് അംഗം മനു പ്രസാദിന്റെ മകൾ ചിത്ര നായർക്ക് സമ്മാനിക്കും.
ജിദ്ദയിലെ സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ പി ജെ എസ് സ്ഥാപക അംഗവും മുൻ രക്ഷാധികാരിയുമായ അലി റാവുത്തർ തേക്കുതോടിനെ ‘പി ജെ എസ് ഐക്കൺ ഓഫ് ദ ഇയർ’ അവാർഡ് നൽകി അനുമോദിക്കും.
അയൂബ് ഖാൻ പന്തളം, സന്തോഷ് നായർ, മാത്യു തോമസ്, അനിൽ കുമാർ പത്തനംതിട്ട, ജയൻ നായർ, എബി കെ ചെറിയാൻ, വിലാസ് കുറുപ്പ്, മനോജ് മാത്യു, ജോസഫ് വർഗീസ്, ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us