ദുബായ്: സന്ദർശക വിസയിലെത്തി ഭിക്ഷാടനം നടത്താൻ ശ്രമിച്ച 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടന വിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പിടിക്കപ്പെട്ടവരില്‍ 112 പുരുഷന്മാരും 90 സ്ത്രീകളുമുണ്ട്. സന്ദർശക വിസയിലെത്തിയവരും റംസാന്‍ മാസത്തിലെ സാമൂഹ്യ സേവനം ചൂഷണം ചെയ്യുന്നവരുമാണ് അറസ്റ്റിലായവർ എന്ന് പൊലീസ് പറഞ്ഞു. ഭിക്ഷാടനം തടയുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.