/sathyam/media/media_files/2025/12/16/c-2025-12-16-05-12-55.jpg)
മെൽബൺ: ഈ വർഷമാദ്യം ഓസ്ട്രേലിയ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതാണ് സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തിന് കാരണമായതെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ആരോപണം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് തള്ളിക്കളഞ്ഞു. ആ അംഗീകാരവും ബോണ്ടി കൂട്ടക്കൊലയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല, അങ്ങനെയുള്ളതായി അറിയില്ല' എന്നായിരുന്നു അൽബീസിന്റെ മറുപടി. പശ്ചിമേഷ്യയിലെ മുന്നോട്ടുള്ള വഴിയായി ലോകത്തിലെ ഭൂരിഭാഗവും ദ്വിരാഷ്ട്ര പരിഹാരത്തെ അംഗീകരിക്കുന്നുവെന്നും അൽബനീസ് പറഞ്ഞു.
ഇത് ദേശീയ ഐക്യത്തിന്റെ ഒരു നിമിഷമാണ്. അവിടെ നമ്മൾ ഒത്തുചേരേണ്ടതുണ്ട്. അസാധാരണവും ദുഷ്‌കരവുമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ജൂത സമൂഹത്തിലെ അംഗങ്ങളുമായി നാം കൈകോർക്കണം.
എന്റെ ജോലി ഈ ദുഷ്കരമായ സമയത്ത് ഓസ്ട്രേലിയക്കാർ ജൂത സമൂഹത്തോടൊപ്പം നിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുക എന്നതാണ്' എന്ന് അൽബനീസ് പറഞ്ഞു. ബോണ്ടി ബീച്ചിൽ കഴിഞ്ഞ ദിവസം ഹനുക്കയുടെ മതപരമായ ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ രണ്ട് തദ്ദേശീയ പുരുഷന്മാർ വെടിയുതിർത്തതിനെ തുടർന്ന് പതിനഞ്ച് പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us