New Update
/sathyam/media/media_files/M8x6yywUBCyXsJbvy5vt.jpg)
സിഡ്‌നി: ഓസ്‌ട്രേലിയയിൽ സിഡ്‌നിയുടെ കിഴക്കൻ പ്രാന്ത പ്രദേശത്തു ഒരാൾ അഞ്ചു സ്ത്രീകളെയും ഒരു പുരുഷനെയും കുത്തിക്കൊന്നു. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.
Advertisment
40 വയസുള്ള അക്രമിക്കു ഭീകര ബന്ധമൊന്നും ഇല്ലെന്നു അയാളെ അറിയുന്ന പോലീസ് പറഞ്ഞു.
സിഡ്‌നിയിൽ ബോണ്ടി ജംക്ഷനിലെ വെസ്റ്ഫീൽഡ് ഷോപ്പിംഗ് സെന്ററിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞു മൂന്നരയോടെയാണ് ആക്രമണം ഉണ്ടായതെന്നു ന്യൂ സൗത്ത് വെയ്ൽസ് പോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോൾ കത്തിവീശി അടുത്ത അക്രമിയെ ഉടൻ വെടിവച്ചു വീഴ്ത്തി.
അതിനു മുൻപ് അയാൾ ആറു പേരെ കുത്തിക്കൊന്നതായി പോലീസ് അറിയിച്ചു. ഏഴു പേർക്കു ഗുരുതരമായ പരുക്കേറ്റു. അതിൽ 9 മാസം പ്രായമുള്ള കുട്ടിയുമുണ്ട്.
പ്രതിയെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നു പ്രധാനമന്ത്രി ആന്തണി അൽബാനിസ് പറഞ്ഞു. അന്വേഷണം നടക്കാൻ അനുവദിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us