Advertisment

ഓസ്ട്രേലിയയിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ കുത്തേറ്റ ബിഷപ് അക്രമിയോടു ക്ഷമിച്ചു

New Update
bvcdrtyu

സിഡ്നി: ഓസ്ട്രേലിയയിലെ പള്ളിയിലുണ്ടായ ആക്രമണത്തിനിടെ കുത്തേറ്റ ബിഷപ്, അക്രമിയോടു ക്ഷണിച്ചു. അസീറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ദ ഗുഡ് ഷെപ്പേഡ് ചര്‍ച്ചില്‍ തിങ്കളാഴ്ചയാണ് കുര്‍ബാനയ്ക്കിടെ കത്തിക്കുത്തുണ്ടായത്.

കുത്തേറ്റ ബിഷപ് മാര്‍ മാരി ഇമ്മാനുവല്‍ ഇപ്പോഴും ആശുപത്രിയിലാണ്. അക്രമിയോടു ക്ഷമിക്കുന്നതായും വിശ്വാസികള്‍ ശാന്തരായിരിക്കണമെന്നും ആശുപത്രിയില്‍ നിന്ന് ബിഷപ് പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ പറയുന്നു. ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു വൈദികനും 3 വിശ്വാസികള്‍ക്കും പരുക്കേറ്റിരുന്നു. സംഭവത്തെത്തുടര്‍ന്ന് പള്ളി വളപ്പില്‍ കലാപ സമാനമായ സാഹചര്യം ഉണ്ടായിരുന്നു.

ആക്രമണം നടത്തിയ കൗമാരക്കാരനെതിരെ പൊലീസ് ഭീകരാക്രമണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 6 കുത്തേറ്റ ബിഷപ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഒന്നരമണിക്കൂര്‍ യാത്ര ചെയ്താണ് അക്രമി പള്ളിയിലെത്തി കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. 

australia_church_attck
Advertisment