Advertisment

ഓസ്ട്രേലിയയില്‍ യഹൂദര്‍ക്കെതിരേ ഭീഷണി മുഴക്കിയ രണ്ടു വിദേശ നഴ്സുമാരെ പുറത്താക്കി

New Update
Cghuij

വെയില്‍: ന്യൂസ് സൗത്ത് വെയില്‍സിലെ ബാങ്ക്സ്ടൗണ്‍ ആശുപത്രിയിലെ നഴ്സുമാരായ അഹമ്മദ് നാദിര്‍, സാറ അബു ലെബ്ഡെ എന്നിവരെയാണു ജോലിയില്‍നിന്നു പുറത്താക്കിയത്.രാജ്യത്ത് ഇനി ഇവര്‍ക്കു ജോലി നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരേ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Advertisment

ഇതിന്റെ ഭാഗമായി വീടുകളില്‍ റെയ്ഡ് നടത്തി.യഹൂദര്‍ ചികിത്സയ്ക്കു വന്നാല്‍ അവരെ ചികിത്സിക്കില്ലെന്നും അവരെ തങ്ങള്‍ കൊല്ലുമെന്നും ഭീഷണി മുഴക്കി ടിക് ടോക്കില്‍ പങ്കുവച്ച വീഡിയോയാണ് ഇരുവരെയും കുടുക്കിയത്. വീഡിയോ വിവാദമായതോടെ ഇരുവരും മാപ്പു പറഞ്ഞെങ്കിലും കാര്യ മുണ്ടായില്ല.യഹൂദവിരോധം നടത്തുന്ന എല്ലാ ഉള്ളടക്കവും പ്രവര്‍ത്തനവും കര്‍ശനമായി ഓസ്ട്രേലിയ നിരോധിച്ചിരുന്നു.

ഹമാസ് അനുകൂലികള്‍ക്കും ഓസ്ട്രേലിയയില്‍ കര്‍ശ ന നിരോധനമുണ്ട്. ഇതു ലംഘിച്ച 200 ഓളം പേരെ പിടികൂടുകയും ചെയ്തിരുന്നു. ലബനീസ്, പലസ്ററീന്‍ സ്വദേശികളാണ് ഇരുവരും.

Advertisment