കൃഷി നഷ്ടം; ഓസ്ട്രേലിയയില്‍ വ്യാപകമായി മുന്തിരിത്തോട്ടങ്ങള്‍ ഉടമകള്‍ തന്നെ നശിപ്പിക്കുന്നു

New Update
nnnnnnjn

സിഡ്നി: ഓസ്ട്രേലിയയില്‍ വ്യാപകമായി മുന്തിരി കൃഷി ഉടമകള്‍ തന്നെ നശിപ്പിക്കുന്നു. കൃഷി വന്‍ നഷ്ടമായതോടെയാണ് ഇങ്ങനെയൊരു തീരുമാനം. മുന്തിരിയുടെ വില കുത്തനെ ഇടിഞ്ഞ അവസ്ഥയിലാണ്. കര്‍ഷകരും വൈന്‍ നിര്‍മ്മാതാക്കളും ഇതോടെ കടുത്ത പ്രതിസന്ധിയിലുമായി.

Advertisment

ലോകത്ത് വൈന്‍ കയറ്റുമതിയില്‍ അഞ്ചാം സ്ഥാനമുള്ള രാജ്യമാണ് ഓസ്ട്രേലിയ. കഴിഞ്ഞ വര്‍ഷം പകുതി വരെയുള്ള കണക്കനുസരിച്ച് ഇരുനൂറ് കോടി ലിറ്ററിലധികം വൈന്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുകയാണ്. ഏകദേശം രണ്ട് വര്‍ഷത്തെ ഉത്പാദനത്തിനു തുല്യമാണിത്.

ലോകത്താകമാനം വീഞ്ഞിന്റെ ഉപഭോഗം കുറഞ്ഞത് ഓസ്ട്രേലിയയെ സാരമായി ബാധിച്ചിട്ടുണ്ട്. സമീപവര്‍ഷങ്ങള്‍വരെ ആശ്രയമായിരുന്ന ചൈനീസ് വിപണിയിലെക്കുള്ള കയറ്റുമതി നിലച്ചതും അവസ്ഥ മോശമാക്കി. ഈ വര്‍ഷം വൈന്‍ മുന്തിരി വില വീണ്ടും കുറയുമെന്നാണ് സൂചന. 

grapes Australia
Advertisment