Advertisment

വിയന്നയിൽ വോളിബോൾ ആവേശം നിറച്ച് മലയാളി സംഘടന

New Update
vma vianna

വിയന്ന: കായിക പ്രേമികൾക്ക് ആവേശം പകർന്ന് വിയന്ന മലയാളി അസോസിയേഷൻ അന്താരാഷ്ട്ര വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. ഇന്ത്യ, ഓസ്ട്രേലിയ, യുകെ, യുഎഇ, സ്വിറ്റ്സർലഡ്, ഓസ്ട്രിയ മാൾട്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ വിയന്നയുടെ മണ്ണിൽ ഒന്നിക്കുമ്പോൾ വിയന്ന മലയാളി അസോസിയേഷൻ്റെ കരുത്തുറ്റ വഴികളിൽ പുതിയ ചരിത്രമാകും.

Advertisment

വിയന്നയിലെ പ്രഥമ മലയാളി സംഘടന ആയ വിയന്ന മലയാളി അസോസിയേഷൻ അതിൻ്റെ പ്രവർത്തപാതയിൽ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്നു. കല കായിക സാംസ്കാരിക സേവന മേഖലകൾക്ക് പ്രധാന്യം നൽകി കൊണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സംഘടന നടത്തി വരുന്നു.

മെയ് നാലിന് വിയന്നയിലെ സിമ്മറിങ്ങിൽ അരങ്ങേറുന്ന ഈ വോളിബോൾ മാമാങ്കത്തിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിപിൻ ജോർജും, മുൻ ഇന്ത്യൻ പ്ലയർ കിഷോർകുമാർ അടങ്ങുന്ന ടീം ഉൾപ്പെടെ പത്തോളം ടീമുകൾ മാറ്റുരക്കും.

വിയന്നയിലെ മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഈ വോളിബോൾ ടൂർണമൻ്റിൽ പങ്കെടുക്കുവാനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വോളിബോൾ പ്രേമികളും ടീമുകളും വിയന്നയിൽ എത്തിത്തുടങ്ങിയാതായി ടൂർണമെൻ്റ് കോ ഓർഡിനേറ്റർ ലിൻറ്റോ പാലക്കുടി അറിയിച്ചു.സ്പോഴ്സ് സെക്രട്ടറി രഞ്ചിത്ത് കുറുപ്പ്  വൈസ് പ്രസിഡന്റ്‌ ബാബു പോൾ തട്ടിൽ എന്നവരുടെ നേതൃത്വത്തിൽ ടൂർണമെൻ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതാതി പ്രസിഡൻ്റ് സുനിഷ് മുണ്ടിയാനിക്കൽ അറിയിച്ചു. അരനൂറ്റാണ്ട് പിന്നിടുന്ന വിയന്ന മലയാളി അസോസിയേഷൻ സമാനതകളില്ലാത്ത വിജയഗാഥ അടയാളപ്പെടുത്തുന്ന ഒരു ജൂബിലി ആഘോഷമാക്കുവാൻ ഈ വോളിബോൾ ടൂർണമെൻ്റിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി സോണി ചെന്നുംകര അറിയിച്ചു.

Advertisment