14 വയസിനു താ​​​ഴെ​​​യു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾക്ക് സ്കൂളിൽ ശിരോവസ്ത്രം നിരോധിച്ച് ഓസ്ട്രിയ

New Update
hijab

വിയന്ന : പ​​​തി​​​നാ​​​ലി​​​നു താ​​​ഴെ​​​യു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ക്കു​​​ന്ന​​​തു നി​​​രോ​​​ധി​​​ക്കു​​​ന്ന നി​​​യ​​​മം ഓ​​​സ്ട്രിയ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി.

Advertisment

സ​​​ർ​​​ക്കാ​​​ർ, സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് നി​​​രോ​​​ധ​​​നം ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. ലിം​​​ഗ​​​നീ​​​തി​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണി​​​തെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മു​​​സ്‌​​​ലിം വ​​​സ്ത്ര​​​ങ്ങ​​​ളാ​​​യ ഹി​​​ജാ​​​ബ്, ബു​​​ർ​​​ഖ തു​​​ട​​​ങ്ങി​​​യ​​​വ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ സ്കൂ​​​ളി​​​ൽ ധ​​​രി​​​ക്ക​​​രു​​​തെ​​​ന്നാ​​​ണു നി​​​യ​​​മ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

2020ൽ ​​​ഓസ്ട്രിയൻ സർക്കാർ പ​​​ത്തു വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ക്കു​​​ന്ന​​​തു നി​​​രോ​​​ധി​​​ച്ചിരുന്നു. എ​​​ന്നാ​​​ൽ, മു​​​സ്‌​​​ലിം​​​ക​​​ളെ മാ​​​ത്രം ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി ഈ നി​​​യ​​​മം അ​​​സാ​​​ധു​​​വാ​​​ക്കി.

Advertisment