വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ലേഡീസ് വിങ്ങ് റിപ്പബ്ലിക് ദിന ആഘോഷവും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കൊളേജ് ആർട്ട്‌ കോമ്പറ്റീഷനും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു

New Update
33

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സംഘടനയുടെ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ 26/1/ 2024 വെള്ളിയാഴ്ച രാവിലെ  8 മണി  മുതൽ ഉച്ചയ്ക്ക്  12:30 വരെ സൽമാബാദ് അൽഹിലാൽ ഹാളിൽ റിപ്പബ്ലിക് ദിന ആഘോഷവും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കൊളേജ് ആർട്ട്‌ കോമ്പറ്റീഷനും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.

Advertisment

ചടങ്ങിൽ ലേഡീസ് വിംഗ് പ്രസിഡന്റിന്റെ  അധ്യക്ഷതയിൽ ആക്ടിംഗ് സെക്രട്ടറി സ്വാഗതം പറഞ്ഞ  പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഫോർ പി എം എക്സിക്യൂട്ടീവ് എഡിറ്ററും പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ വർക്കിംഗ് ചെയർമാനുമായ പ്രദീപ് പുറവങ്കരയുടെ മോട്ടിവേഷൻ ക്ലാസ്സും റിപ്പബ്ലിക് ദിന സന്ദേശവും നൽകി.

ചടങ്ങിൽ സാമൂഹിക പ്രവർത്തകയായ കാത്തു സച്ചിദേവ്, ആർട്ടിസ്റ്റായ സാംരാജ് തിരുവനന്തപുരം,കരകൗശാല വിദഗ്ധ മിനി സന്തോഷ്  എന്നിവർ കുട്ടികളുടെ ആർട്ട് കൊളേജ് കോമ്പറ്റീഷൻ ജഡ്ജസ് ആയി പങ്കെടുത്തു.മൂന്ന് കാറ്റഗറിയിലായി നടത്തപ്പെട്ട പരിപാടിയിൽ ഫസ്റ്റ്, സെക്കൻഡ്,തേർഡ് എന്നീ തലങ്ങളിൽ സമ്മാനദാനവും നൽകി.

ഫസ്റ്റ് കാറ്റഗറി

നില ബിമേഷ് -1st
ആരുഷ് റിനീഷ്-2nd
സിദ്ധാർഥ് സിനു-3rd

സെക്കന്റ്‌ കാറ്റഗറി

ആദിത്യൻ അനീഷ് -1st
തൃഷാന്ത്‌ പ്രമാണിക് -2nd
അഷ്ടമി രാജേഷ് -3rd

തേർഡ് കാറ്റഗറി

ആദിത് സന്തോഷ് -1st
ഹാജിറ സിദ്ദിക്വ് -2nd
യുധി പ്രശോബ് -3rd.

 ആർട്ട് കൊളേജ് കോമ്പറ്റീഷൻ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകി. തുടർന്ന് ലേഡീസ് വിംഗ് വൈസ് പ്രസിഡന്റ്‌ നന്ദി പ്രകാശനം നടത്തി. ഈ പരിപാടി വൻ വിജയമാക്കി തീർക്കാൻ സഹകരിച്ച  എല്ലാ മാതാപിതാക്കളേയും കുട്ടികളേയും വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ ലേഡീസ് വിംഗ് ഭാരവാഹികളും എക്സിക്യൂട്ടീവ് മെമ്പേഴ്സും അകമഴിഞ്ഞ നന്ദി അറിയിച്ചു

Advertisment