Advertisment

ഇന്ത്യന്‍ സ്കൂളിന്‍റെ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഉത്തരവിറക്കിയ വിദ്യാഭ്യാസ മന്ത്രാലയത്തിന് നന്ദി അറിയിച്ച് യു.പി.പി ജനറല്‍ കണ്‍വീനര്‍ ഹാരിസ് പഴയങ്ങാടി

New Update
5

യു.പി.പി നിരന്തരം ഉന്നയിച്ച ആവശ്യം പോലെ തന്നെ രക്ഷിതാക്കളല്ലാത്തവരുടെ കാവല്‍ ഭരണസമിതിക്ക് വിരാമമിട്ടു കൊണ്ട് ഇന്ത്യന്‍ സ്കൂളിന്‍റെ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഉത്തരവിറക്കിയ വിദ്യാഭ്യാസ മന്ത്രാലയത്തിനും  ഈ ആവശ്യവുമായി  കൂടെ നിന്ന രക്ഷിതാക്കള്‍ക്കും മുഴുവന്‍ മാധ്യമ സുഹൃത്തുക്കള്‍ക്കും  പൊതുസമൂഹത്തിനും നന്ദി അറിയിക്കുന്നതായി യു.പി.പി ജനറല്‍ കണ്‍വീനര്‍ ഹാരിസ് പഴയങ്ങാടി പത്രകുറിപ്പിലൂടെ അറിയിച്ചു.

മന്ത്രാലയം  നിര്‍ദ്ദേശിച്ച പോലെ വാര്‍ഷിക വരിസംഖ്യ അടക്കാനാവാത്ത ഒരാളും തന്നെ ഏത് സ്ഥാനത്തിരിക്കുന്നവരായാലും തെരഞ്ഞെടുപ്പു ദിവസം നടക്കാനിരിക്കുന്ന ജനറല്‍ ബോഡിയില്‍ പങ്കെടുക്കാൻ അര്‍ഹരല്ലെന്നും അത് നിയമ വിരുദ്ധമാണെന്നും യു.പി.പി ഓര്‍മ്മപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

Advertisment