ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 15 % വോട്ടുകൾ നൽകിയ രക്ഷിതാക്കൾക്ക് ഐ എസ് പി ഫ്  നന്ദി രേഖപെടുത്തി

New Update
ispf

ഡിസംബർ 8 നു നടന്ന ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 15 % വോട്ടുകൾ നൽകി (500 ഇൽ പരം ) കൂടെനിന്ന എല്ലാ നല്ലവരായ രക്ഷിതാക്കൾക്കും കൂടാതെ എല്ലാ പ്രോത്സാഹനങ്ങളും ഉപദേശങ്ങളും നൽകി സഹായിച്ച ബഹ്‌റിനിലെ നല്ലവരായ സാമൂഹ്യ പ്രവർത്തകർക്കും ഐ എസ് പി ഫ് നന്ദി രേഖപെടുത്തി ഐ എസ് പി ഫ്.

Advertisment

കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കൂടുതലായി ഇന്ത്യൻ സ്കൂൾ ഭരണത്തിലും പ്രതിപക്ഷത്തുമായി നിന്നിരുന്ന രണ്ടു പ്രബല കക്ഷികളോടാണ് ഐ എസ് പി ഫ് എന്ന കേവലം ഒരു മാസം മുൻപ് രൂപംകൊണ്ട ഈ പാനൽ മത്സരിച്ചത് ,എന്നിരുന്നാലും ഈ 15 % പിന്തുണ ഐ എസ് പി ഫ് നു കിട്ടിയ ഒരു അംഗീകാരമാണെന്നും മുന്നോട്ടുള്ള പ്രവർത്തനത്തിന് ശക്തിയും ഊർജവും പകരുന്നുവെന്നും ഐ എസ് പി ഫ്. 

പണക്കൊഴുപ്പും,അധികാര ദുർവിനിയോഗവും പച്ചയായ വിഭജന മാർഗവും പിന്തുടർന്നാണ് ഭരണകക്ഷി വീണ്ടും അധികാരത്തിൽ വന്നത്,മുദ്രാവാക്യം വിളിക്കാൻ കൂലിക്കു ആളെവരെ കണ്ടു . കൂടാതെ പ്രതിപക്ഷ ഐക്യം എന്ന ഐ എസ് പി ഫ് ആശയത്തെ നിർഭാഗ്യവശാൽ മറ്റു പ്രതിപക്ഷ കക്ഷി സ്വീകരിച്ചതുമില്ല.ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി രക്ഷിതാക്കൾ വോട്ടു ചെയ്യാതെ തിരിച്ചുപോവേണ്ടിയും വന്നു,ഭരണഘടനയുടെ പരസ്യമായ ലംഘനമാണ് ഈ നടപടിയെന്നും ഇതിനെതിരെ യുക്തമായ മേൽ നടപടികൾ സ്വീകരിക്കുന്നതിന് ഐ എസ് പി ഫ് തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു.

രക്ഷിതാക്കളുടെ വിശ്വാസം നേടിയും അവരുടെ ആവശ്യങ്ങൾക്കും പരാതികൾക്കും പരിഹാരത്തിന് ഒരു കൈത്താങ്ങായും ഇനിയും നേരിൻ്റെ പാതയിൽ ഐ എസ് പി ഫ് പ്രവർത്തിക്കുമെന്നും  ഭാരവാഹികൾ അറിയിച്ചു.

Advertisment