Advertisment

ഇന്ത്യന്‍ സ്കൂൾ തെരഞ്ഞെടുപ്പ് ; ആവേശത്തിരയായി യു.പി.പി പ്രചരണം

New Update
66

ഇന്ത്യന്‍ സ്കൂളില്‍ ഡിസംബര്‍ എട്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഈസാ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ രകഷിതാക്കള്‍ക്കിടയില്‍ യു.പി.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രചരണം ആവേശതിരയായി മാറി.

Advertisment

പാരന്‍റ് ടീച്ചര്‍ മീറ്റിങ്ങ് കഴിഞ്ഞ പുറത്തിറങ്ങുന്ന രക്ഷിതാക്കള്‍ക്കിടയിലാണ് യു.പി.പി പ്രവര്‍ത്തകര്‍ പ്രചരണം നടത്തിയത്.

ചെറു ലേഖനങ്ങള്‍ നല്‍കിയും സ്കൂളിന്‍റെ നിലവിലെ അവസ്ഥയെ കുറിച്ചുമൊക്കെ പ്രവര്‍ത്തകര്‍ നടത്തിയ വിശദീകരണം  വളരെയേറെ ആവേശത്തോടെയാണ് രക്ഷിതാക്കള്‍ ഏറ്റെടുത്തത്.

നിലവിലെ കമ്മിറ്റിയുടെ അപചയത്തെ കുറിച്ചും , നിഷ്ക്രിയാത്മക നിലപാടുകളെ    കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം യു.പി.പി യുടെ കാലത്ത് സ്കൂളിലുണ്ടായ വന്‍  വികസന നേട്ടങ്ങളെ കുറിച്ചും, സുതാര്യതയെ കുറിച്ചും ഫോട്ടോ സഹിതമുള്ള   വിശദീകരണവും നടത്തി .

നീണ്ട ആറു വര്‍ഷമായി തെരഞ്ഞെടുപ്പ് നടക്കാത്തത് കാരണം പല പുതിയ  രക്ഷിതാക്കളുടെ മുഖത്തും ആശ്ചര്യവും അത്ഭുതവും ആവേശവും നിറഞ്ഞു കണ്ടതായി യു.പി.പി നേതാക്കള്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Advertisment