ബഹ്‌റൈൻ കെ പി എ  പ്രവാസി  ശ്രീ ക്കു പുതിയ നേതൃത്വം.

നവജ്വാല എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അരവിന്ദ് അധ്യക്ഷത വഹിച്ചു.

New Update
00

മനാമ : ബഹ്‌റൈൻ കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ  വിഭാഗമായ  പ്രവാസി ശ്രീ യുടെ പുതിയ ഭാരവാഹികളുടെ  സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹ്‌റൈൻ ബാങ്സ്  ആൻഡ് തായി റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. 

Advertisment

നവജ്വാല എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍  പ്രവാസി ശ്രീ  യൂണിറ്റ്  ഹെഡ്  പ്രദീപ അരവിന്ദ് അധ്യക്ഷത വഹിച്ചു. 

001

നാടക രചിതാവും സാമൂഹിക പ്രവർത്തകയുമായ  ദീപ  ജയചന്ദ്രൻ  നവജ്വാല സമ്മേളനം  ഉദ്ഘാടന ചെയ്തു. 

പ്രവാസി ശ്രീ  യൂണിറ്റ് ഹെഡ്  അഞ്ജലി രാജ്  സ്വാഗതമാശംസിച്ചു. പ്രമുഖ  മാധ്യമപ്രവർത്തകനും  ഫോർ പി എം ന്യൂസ് ചെയർമാനുമായ  പ്രദീപ് പുറവങ്കര മുഖ്യാതിഥിയായിരുന്നു. 

002

കേരള സമാജം  ലേഡീസ് വിങ്  പ്രസിഡന്റ് മോഹിനി തോമസ് , സുനോ റേഡിയോ  പ്രോഗ്രാം ഹെഡ് ആർ ജെ ബോബി ,മുൻ  ലോക കേരളസഭ അംഗവും സാമൂഹിക പ്രവർത്തകനും  കെ പി എ  രക്ഷാധികാരിയുമായ  ബിജു മലയിൽ എന്നിവർ  വിശിഷ്ടാതിഥികളായി പങ്കെടുത്തു.

004

കെ പി എ പ്രസിഡന്റ്  അനോജ് മാസ്റ്റർ പ്രവാസി  ശ്രീയുടെ പ്രവർത്തന രീതികളെ കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെ കുറിച്ചും വിവരണം നൽകി.

008

തുടർന്ന് കെപിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ  പ്രവാസശ്രീയുടെ  പുതിയ ഭാരവാഹികളായി   അഡ്വക്കേറ്റ്  പ്രദീപ അരവിന്ദ് പ്രവാസി ശ്രീ  ചെയർപേഴ്സണായും വൈസ് ചെയർപേഴ്സണരായി ഷാമില ഇസ്മയിലും  അഞ്ജലി രാജും  ചുമതല ഏറ്റു.

005

പ്രസ്തുത ചടങ്ങിൽ വച്ച്   പ്രവാസി ശ്രീയുടെ 11  യൂണിറ്റുകളിൽ നിന്നുമുള്ള   യൂണിറ്റ് ഹെഡുകളും  സബ് ഹെഡുകളും ചുമതലയേറ്റു.

006

കെ പി എ ജനറൽ സെക്രട്ടറി  പ്രശാന്ത് പ്രബുദ്ധൻ  ട്രഷറർ  മനോജ് ജമാൽ ,  കെ പി എ സ്ഥാപക  പ്രസിഡന്റ്  നിസാർ കൊല്ലം ,  സെക്രട്ടറിമാരായ  അനിൽകുമാർ ,  രജീഷ് പട്ടാഴി ,  വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, അസിസ്റ്റന്റ് ട്രഷറർ  കൃഷ്ണകുമാർ , പ്രവാസി ശ്രീ  കോഡിനേറ്റർ  രഞ്ജിത്ത് ആർ പിള്ളൈ എന്നിവർ  ആശംസകൾ അറിയിച്ചു.പ്രവാസി ശ്രീ നവ ജ്വാല  പ്രോഗ്രാം കോഡിനേറ്റർ ഷാനി നിസാർ നന്ദി അറിയിച്ചു.

007

Advertisment