Advertisment

ഐ.വൈ.സി.സി. ബഹ്റൈന്‍ യാത്രയയപ്പ് നല്‍കി

ദേശീയ കമ്മിറ്റിയുടെ ഉപഹാരം ഐ.വൈ.സി.സി.  ബഹ്റൈന്‍ പ്രസിഡന്റ് ഷിബിന്‍ തോമസ് കൈമാറി.

New Update
53535

മനാമ: ബഹ്റൈന്‍ പ്രവാസം അവസാനിപ്പിച്ചു യാത്ര തിരിക്കുന്ന ഐ.വൈ.സി.സി. ബഹ്റൈന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ ട്യൂബ്ലി-സല്‍മാബാദ് ഏരിയാ പ്രസിഡന്റുമായിരുന്ന മഹേഷ് ടി. മാത്യുവിനു ഐ.വൈ.സി.സി. ബഹ്റൈന്‍ ദേശീയ, ഏരിയാ കമ്മിറ്റികള്‍ യാത്രയയപ്പ് നല്‍കി.

Advertisment

ദേശീയ കമ്മിറ്റിയുടെ ഉപഹാരം ഐ.വൈ.സി.സി.  ബഹ്റൈന്‍ പ്രസിഡന്റ് ഷിബിന്‍ തോമസ് കൈമാറി. മഹേഷ് ടി. മാത്യു സംഘടനയ്ക്ക് നല്‍കിയ പിന്തുണയെന്നും ഓര്‍മിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏരിയാ കമ്മിറ്റിയുടെ ഉപഹാരം ഏരിയാ പ്രസിഡന്റ് നവീന്‍ ചന്ദ്രന്‍ കൈമാറി. ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂര്‍, ദേശീയ മെമ്പര്‍ഷിപ്പ് കണ്‍വീനര്‍ സ്റ്റെഫി സാബു, ഏരിയാ സെക്രട്ടറി ഷാഫി വയനാട്, ഏരിയാ അംഗം സുകുമാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisment