Advertisment

മൈത്രി ബഹ്‌റൈന്‍ റിപ്പബ്ലിക് ദിനാഘോഷവും  വിന്റര്‍ ക്യാമ്പും സംഘടിപ്പിച്ചു

ഔദ്യോഗിക ചടങ്ങില്‍ പ്രസിഡന്റ് സലിം തയ്യില്‍ അധ്യക്ഷത വഹിച്ചു. 

New Update
24242424

ബഹ്റൈന്‍: മൈത്രി ബഹ്റൈന്റെ കുടുംബങ്ങള്‍ക്ക് വേണ്ടി സഖീറില്‍ വച്ച് വിന്റര്‍ക്യാമ്പും ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിച്ചു.  ഔദ്യോഗിക ചടങ്ങില്‍ പ്രസിഡന്റ് സലിം തയ്യില്‍ അധ്യക്ഷത വഹിച്ചു. 

Advertisment

ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സയ്യിദ് റമദാന്‍ നദ്വി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയെ തകര്‍ക്കാനുള്ള ഗൂഡ  ശ്രമത്തെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ചെറുക്കണമെന്ന് അദ്ദേഹം  സന്ദേശത്തില്‍ പറഞ്ഞു. 

വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോര്‍ഡിനേറ്റര്‍ സുനില്‍ ബാബു, അസിറ്റന്റ് ട്രെഷര്‍ ഷാജഹാന്‍, ജോയിന്റ് സെക്രട്ടറിമാരായ ഷബീര്‍ ക്ലാപന, ഷിബു ബഷീര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നിസാം തേവലക്കര, രജബുദ്ദീന്‍, നൗഷാദ് തയ്യില്‍, ഷിറോസ്, ചാരിറ്റി കണ്‍വീനര്‍ അന്‍വര്‍ ശൂരനാട്, മെമ്പര്‍ ഷിപ്പ് കണ്‍വീനര്‍ അബ്ദുള്‍ സലീം, മുന്‍ ട്രഷറര്‍ അനസ് കരുനാഗപ്പള്ളി തുടങ്ങിയവര്‍  നേതൃത്വം നല്‍കി.

സ്ഥാപക അംഗം നിസാര്‍ കൊല്ലം, മുന്‍ പ്രസിഡന്റ് ഷിബു പത്തനംതിട്ട എന്നിവര്‍ ക്യാമ്പ് സന്ദര്‍ഷിച്ചു. ട്രഷറര്‍ അബ്ദുള്‍ബാരി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ ബാബുബിന്റെ നേതൃത്വത്തില്‍  മൈത്രി കുടുംബങ്ങള്‍ക്ക് വേണ്ടി വിവിധ വിനോദ പരിപാടികളും ഇസ്ലാമിക് ക്വിസും നടത്തി. വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി.

Advertisment