മനാമ:ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ തൃശൂർ സ്വദേശിയായ യുവാവ് നിര്യാതനായി. തൃശൂർ ചാവക്കാട് ഒരുമനയൂർ കമ്പനിപടി നാരായണൻ മകൻ ഹരീഷ് (27) ആണ് ഇന്നലെ രാത്രി മരണമടഞ്ഞത്. സനദിൽ ഒരു വർക്ക് ഷോപ്പിൽ ആയിരുന്നു ജോലിചെയ്തിരുന്നത്.
2021 മുതൽ ബഹ്‌റൈൻ പ്രവാസിയാണ്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്ക് നാട്ടിലേക്ക് പോകാനായി എയർപോർട്ടിൽ എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടനെ മുഹറഖിലെ കിംഗ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കിംങ് ഹമദ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ തുടരുന്നു. മാതാപിതാക്കളും രണ്ട് സഹോദരങ്ങളും അടങ്ങുന്നതാണ് കുടുംബം.
അച്ഛൻ-നാരായണൻ,അമ്മ-ഷീബ,അനിയൻ -അഖിൽ അനിയത്തി-ഐശ്വര്യ.