New Update
/sathyam/media/media_files/2025/10/15/obit-vujay-2025-10-15-13-09-28.jpg)
മനാമ: കൊല്ലം ചവറ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. വിജയകൃഷ്ണൻ പിള്ള (47) ആണ് മരണമടഞ്ഞത്. ഇന്ന് രാവിലെയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമാണെന്നാണ് പ്രാഥമിക വിവരങ്ങൾ.
Advertisment
ടൂബ്ലിയിൽ ഒരു ട്രേഡിങ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന വിജയ് ദീർഘകാലമായി ബഹ്‌റൈൻ പ്രവാസിയാണ്. ഭാര്യയും മകനും അടങ്ങുന്ന കുടുംബം ബഹ്‌റൈനിൽ ഉണ്ട്. ഭാര്യ: ദിവ്യ. മകൻ: നചികേത്, ഏഷ്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്‌ഥി.
സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.