/sathyam/media/media_files/2026/01/26/bahrain-indian-embassy-2026-01-26-19-25-10.jpg)
മനാമ: ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹം ആവേശപൂർവ്വം ആഘോഷിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/26/bahrain-indian-embassy-4-2026-01-26-19-25-23.jpg)
സീഫിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ദേശീയ പതാക ഉയർത്തി.
/filters:format(webp)/sathyam/media/media_files/2026/01/26/bahrain-indian-embassy-5-2026-01-26-19-26-25.jpg)
രാവിലെ നടന്ന ചടങ്ങിൽ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ സംബന്ധിച്ചു. പതാക ഉയർത്തിയ ശേഷം അംബാസഡർ രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തിന് നൽകിയ റിപ്പബ്ലിക് ദിന സന്ദേശത്തിലെ പ്രസക്തഭാഗങ്ങൾ വായിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/26/bahrain-indian-embassy-2-2026-01-26-19-26-50.jpg)
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സുദൃഢമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പ്രവാസി സമൂഹം നൽകുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/26/bahrain-indian-embassy-3-2026-01-26-19-29-22.jpg)
മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
/filters:format(webp)/sathyam/media/media_files/2026/01/26/bahrain-indian-embassy-6-2026-01-26-19-31-56.jpg)
പ്രവാസി സംഘടനകളുടെ പ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രമുഖർ, തുടങ്ങി ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ വലിയൊരു ജനസഞ്ചയം തന്നെ എംബസിയിൽ എത്തിച്ചേർന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us