തുടർച്ചയായി അഞ്ചാം തവണയും കേരള സർക്കാർ ഖജനാവിൽ നിന്ന് ധൂർത്തടിക്കുന്ന ലോക കേരളസഭ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ബഹ്റൈൻ ലീഡർ കെ കരുണാകരൻ സ്റ്റഡി സെൻ്റർ...

New Update
leader k karunakaran study centre

മനാമ: തുടർച്ചയായി അഞ്ചാം തവണയും കേരള സർക്കാർ ഖജനാവിൽ നിന്ന് ധൂർത്തടിക്കുന്ന ലോക കേരളസഭ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ബഹ്റൈൻ ലീഡർ കെ കരുണാകരൻ സ്റ്റഡി സെൻ്റർ.

Advertisment

അഞ്ച് തവണ വലിയ ബാധ്യത വരുത്തി കേരള സർക്കാർ സാധാരണ പ്രവാസികളെ വഞ്ചിക്കുന്ന ലോക കേരളസഭ ഇന്നേവരെ ഒരു നേട്ടവും വിദേശമലയാളികൾക്ക് നേടിത്തരാൻ കഴിഞ്ഞില്ല. 

ചില തൽപര വിദേശമലയാളികളെ മുൻനിരയിൽ നിർത്തി കളിക്കുന്ന പകൽ കൊള്ളയായ ലോക കേരളസഭ എത്രയും വേഗം പിരിച്ചുവിടാനും നാളെ തുടക്കം കുറിക്കുന്ന ധൂർത്ത് മാമാങ്കം ബഹിഷ്ക്കരിക്കാനും ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ബഹ്റൈൻ ഘടകം അറിയിച്ചു.

Advertisment