New Update
/sathyam/media/media_files/2026/02/18/ramadan-greetings-2026-02-18-01-26-25.jpg)
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഖത്തർ അമീർ, ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി.
Advertisment
ബഹ്റൈനും ഖത്തറും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ബഹ്‌റൈൻ രാജാവിന്റെ അഭിവാദ്യങ്ങളും ഖത്തറിന്റെ പുരോഗതിക്കായുള്ള ആശംസകളും കിരീടാവകാശി അമീറിന് കൈമാറി.
മറുപടിയായി അമീർ ബഹ്റൈനിന്റെ വളർച്ചക്കും സമൃദ്ധിക്കും ആശംസകൾ അറിയിച്ചു.
വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഇരുവരും ആശംസകൾ കൈമാറി. അറബ്, ഇസ്ലാമിക രാജ്യങ്ങളിൽ സമാധാനം നിലനിൽക്കട്ടെയെന്നും ആശംസിച്ചു.
ബഹ്റൈൻ-ഖത്തർ സഹകരണം കൂടുതൽ ശക്തിപ്പെടുത്തി ഇരുരാജ്യങ്ങൾക്കും ഗുണകരമായ അവസരങ്ങൾ സൃഷ്ടിക്കാനുള്ള പ്രതിബദ്ധത കിരീടാവകാശി ആവർത്തിച്ചു.
വിവിധ മേഖലകളിലെ സഹകരണവും പൊതുതാൽപര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us