/sathyam/media/media_files/2026/02/23/kudumba-sauhruda-vedi-2026-02-23-15-42-18.jpg)
ബഹ്റൈന്‍: പുണ്യങ്ങളുടെ മാസമായ റെമദാൻ മാസത്തിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന സംഘടന ആയ കുടുംബ സൗഹൃദ വേദി ഓറ ആർട്സ് അദലിയയിൽ വച്ച് ലേബർ തൊഴിലാളികൾ, ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്നവർ, കുടുംബ സൗഹൃദ വേദി കുടുംബാംഗങ്ങൾ അങ്ങനെ 500 ഇൽ പരം ആളുകളെ സംഘടിപ്പിച്ചുകൊണ്ട് ഒരു മെഗാ ഇഫ്താർ സംഗമം നടത്തി.
സംഘടനയുടെ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം അർപ്പിച്ചു, സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഒപ്പം എല്ലാവരും സമന്മാർ ആണെന്ന് ഉള്ള സന്ദേശം മുഖ്യ പ്രഭാക്ഷകൻ സയിദ് റമദാൻ നദ്‌വി ഏവർക്കും അയി നൽകി.
രക്ഷാധികാരി അജിത് കണ്ണൂർ, ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ട്രഷാർ മണിക്കുട്ടൻ, ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിൻദേവ്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണപിള്ള, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ്, ഗുരുദേവ സൊസൈറ്റി ചെയർമാൻ അനിൽ, കെ എസ് സി എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, എസ് എൻ സി എസ് ചെയർമാൻ ഡി കൃഷ്ണകുമാർ, സോമൻ ബേബി, ഡോ. പിവി ചേറിയാൻ, കൂടാതെ ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകർ ആയ ചെമ്പൻ ജലാൽ, ബദ്രുതിൻ, സുരേഷ് സുബ്രമണ്യം, നിസാർ കൊല്ലം, ബോബി പാറയിൽ, ഇ വി രാജീവൻ, ജേക്കബ് തെക്കുതോട്, മനോജ് മയ്യന്നൂർ, എബി തോമസ്, ഗഫൂർ കയ്പമംഗലം, അനസ് റഹിം, സോവിച്ചൻ, ബഹദൂർ, വത്സരാജ്, ബേബി ഗണേഷ്, വിനയചന്ദ്രൻ, അഭിലാഷ് വേലുക്ക, റാഷിദ് മാഹി, സജിത്ത് വെള്ളികുളങ്ങര, ഐ വി കൃഷ്ണൻ, സെവി മാത്തുണ്ണി, ഡോ. ബിന്ദു നായർ എന്നിവർ ഇഫ്താർ വിരുന്നിനു ആശംസകൾ നേർന്നു സംസാരിച്ചു.
കൂടാതെ ബഹ്‌റൈനിലെ കലാ, സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന നിരവധി വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അജിത് മണക്കാല, ബിജോ തോമസ്, സജി ചാക്കോ, ഷാജി പുതുക്കുടി, ജയേഷ് താന്നിക്കൽ, മനോജ് പിലിക്കോട്, അൻവർ നിലമ്പുർ, മൻഷീർ കൊണ്ടോട്ടി, ജയേഷ് കുറുപ്പ്, ഇഫ്താർ വർക്കിംഗ് കമ്മറ്റി അംഗങ്ങൾ ആയ ഷമീർ സലിം, റെനിഷ് റെജി, വിനോദ് അരുർ, ബൈജു കെ എസ്, ഹുസൈൻ വയനാട്, വിനോദ് ആറ്റിങ്ങൽ, ഗഫൂർ മയ്യന്നൂർ, ഹരീഷ് പി കെ, ഷനൂബ്, ലേഡീസ് വിംഗ് അംഗങ്ങൾ ആയ ഷക്കീല, ദേവി ദിവ്യ, വിജയംബിക, സംഗീതാ റോഷിത്, രമ സന്തോഷ് എന്നിവർ വിരുന്നിന്റെ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
ഈ ഇഫ്താർ സംഗമം ബഹ്‌റൈൻ പ്രവാസികൾക്ക് ഇടയിൽ ഉള്ള സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയെയും, പ്രവാസി കൂട്ടായ്മയുടെ ഐക്യത്തിൻ്റെയും ഉദാഹരണമായും മാറി.
ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്കും, സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഇഫ്താർ വിരുന്നിന്റെ കൺവീനവർ സയിദ് ഹനിഫ നന്ദി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us