Advertisment

വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ഫാ. അലക്സാണ്ടർ ജെ കുരിയനുമായി കൂടിക്കാഴ്ച നടത്തി

New Update
fr. alaxender j kurian-2

ബഹ്റൈന്‍: യുഎസ് ഗവർമെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ, സീനിയർ എക്സിക്യൂട്ടീവ് സർവീസ് (എസ്ഇഎസ്ഐ), ഡെപ്യൂട്ടി അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്ററും ആയ ഫാ. അലക്സാണ്ടർ ജെ കുരിയനുമായി വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. 

Advertisment

ബഹറിനിൽ സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഹൃസ്വസന്ദർശനത്തിയ അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ സീനിയർ വൈദികനും പ്രഭാഷകനും, മോട്ടിവേഷൻ സ്‌പീക്കറുമാണ്.

140 തിലധികം രാജ്യങ്ങളിൽ സന്ദർശിച്ച ഫാ. അലക്‌സാണ്ടർ, കൃത്യനിർവിഹണത്തിനിടെ ബാഗ്ദാദിൽ വച്ച് ഭീകരുടെ അക്രമണത്തിന് ഇരയാവുകയും, അത്ഭുതകരമായി തീവ്ര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

fr. alaxender j kurian

അഫ്ഗാനിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ  ഔദ്യോഗിക വക്താവായി കഴിഞ്ഞ പല അമേരിക്കൻ പ്രസിഡന്റുമാരുടെ കാലയളവിൽ വാഷിങ്ങ്ടൺ ഡിസിയിൽ പ്രവർത്തിക്കുന്ന അച്ചൻ തൻ്റെ സ്കൂൾ പഠനശേഷം അമേരിക്കലിലേക്ക് ഉപരിപഠനാർത്ഥം പോയെങ്കിലും കേരളത്തിനെ നെഞ്ചിലേറ്റി ഇപ്പോഴും മലയാള സംസ്കാരവും ഭാഷയും പ്രോത്സാഹിപ്പിക്കുവാനും പ്രവർത്തന നിരത്താനാണ്.

വേൾഡ് മലയാളീ കൗണ്സിലിന്റെ അത്തരം പ്രവർത്തനങ്ങളെ അച്ചൻ പ്രശംസിച്ചു. സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. കുര്യൻ ബേബി, ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ, മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ബഹ്‌റൈൻ ചെയർമാൻ ദേവരാജ് ഗോവിന്ദൻ, പ്രസിഡന്റ് എബ്രഹാം സാമുവൽ, സെക്രട്ടറി അമൽദേവ്, ട്രഷറർ ഹരീഷ് നായർ, വൈസ് ചെയർമാൻ വിനോദ് നാരായണൻ എന്നിവർ പങ്കെടുത്തു.

ബഹ്‌റൈനിലും അമേരിക്കയടക്കമുള്ള ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വേൾഡ് മലയാളി കൗൺസിൽ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച ഫാ. അലക്‌സാണ്ടർ, 2022 -ൽ ബഹറിനിൽ വച്ചു നടന്ന ഗ്ലോബൽ കോൺഫെറൻസിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചെങ്കിലും ഔദ്യോഗിക പരിപാടികളുള്ളതിനാൽ സാധിച്ചില്ല എന്നും ഓർമിച്ചു.

Advertisment