Advertisment

പാലക്കാട് പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ ഓണാഘോഷം സെപ്റ്റംബർ 15 ന്

New Update
palakkad pravasi association

ബഹ്റൈന്‍: ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ "പൊന്നോണം 2023 " സെപ്തംബര് 15 വെള്ളിയാഴ്ച സെഗായ ബിഎംസി ഹാള്ളിൽവെച്ച് രാവിലെ 10 മുതൽ 3 മണിവരെ നടക്കും.

Advertisment

പാലക്കാട് പാർലിമെൻറ് അംഗം വി.കെ ശ്രീകണ്ഠൻ മുഖ്യാതിഥിയായ ചടങ്ങിൽ ബഹ്‌റിനിലെ പ്രമുഖ വ്യവസായിയും പാലക്കാട്ടുകാരനുമായ പമ്പാവാസൻനായർ വിശിഷ്ടതിഥിയും മനിസ് കാറ്ററിംഗ് ഉടമയും പ്രമുഖ പാചക വിദ്ഗ്ധനുമായ കരിമ്പുഴ മണി ഒരുക്കുന്ന വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യയും ഉണ്ടാവും എന്ന് സംഘാടകർ അറിയിച്ചു. 

വെള്ളിയാഴ്ച നടന്ന ചടങ്ങിൽവെച്ചു ഐസിആര്‍എഫ് സെക്രട്ടറി പങ്കജ് നല്ലൂരും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്തും പൊന്നോണം 2023 ഫ്‌ളൈർ പ്രകാശനം നിർവഹിച്ചു.

രക്ഷാധികാരികളായ സി. ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ പൊന്നോണം കൺവീനർമാരായ ഹാരിസ് ഇസ്മയിൽ, പ്രശാന്ത്, മുരളി എന്നിവർ സംസാരിച്ചു.

റിപ്പോര്‍ട്ട്: സാദത്ത് കരിപ്പാക്കുളം

Advertisment